Snapdragon പ്രോസസർ, 6000 mAh ബാറ്ററി, ഈ Vivo മിഡ് റേഞ്ച് ഫോൺ 20-ന് എത്തും! Tech News

Snapdragon പ്രോസസർ, 6000 mAh ബാറ്ററി, ഈ Vivo മിഡ് റേഞ്ച് ഫോൺ 20-ന് എത്തും! Tech News
HIGHLIGHTS

നിരവധി സൂപ്പർ ഫീച്ചറുകളുമായാണ് New Vivo 5G എത്തുന്നത്

Vivo Y58 5G-യുടെ ഇന്ത്യയിലെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു

അറോറ (കറുപ്പ്), ക്വിംഗ്‌ഷാൻ (നീല) നിറങ്ങളിലായിരിക്കും ഫോണെത്തുന്നത്

Vivo എപ്പോഴും ബജറ്റ്, മിഡ്-റേഞ്ച് ഫോണുകളിൽ ശ്രദ്ധ നൽകുന്നു. വരുന്ന ജൂൺ 20-ന് കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ചിനൊരുങ്ങുകയാണ്. Vivo Y58 5G-യുടെ ഇന്ത്യയിലെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു.

Vivo Y58 5G വരുന്നൂ…

നിരവധി സൂപ്പർ ഫീച്ചറുകളുമായാണ് New Vivo 5G എത്തുന്നത്. ഡിസൈനിലും വിപണി ശ്രദ്ധ നേടുന്ന കളറും ഷേപ്പും ഫോണിനുണ്ടാകും. രണ്ട് വ്യത്യസ്ത നിറങ്ങളിലായിരിക്കും വിവോ വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അറോറ (കറുപ്പ്), ക്വിംഗ്‌ഷാൻ (നീല) നിറങ്ങളിലായിരിക്കും ഫോണെത്തുന്നത്.

Vivo Y58 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.72 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡിസ്‌പ്ലേയാണ് വിവോ ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. ഇതിന്റെ സ്ക്രീനിന് 1,024nits വരെ പീക്ക് ബ്രൈറ്റ്നെസ് ഉണ്ടായിരിക്കും.

Snapdragon 4 Gen 2 SoC പ്രോസസറാണ് ഫോണിലുള്ളത്. 8GB റാമുമായി ഇത് ജോടിയാക്കിയിരിക്കുന്നു. IP64-റേറ്റിങ്ങാണ് ഈ മിഡ് റേഞ്ച് ഫോണിലുള്ളത്. പൊടി, ജല പ്രതിരോധത്തിന് ഇത് മികച്ച ഫീച്ചറാണ്.

Vivo Y58 5G
Vivo Y58 5G

ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഫോണിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. ഇതിൽ 2 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. ഇതിൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറയും ഉപയോഗിച്ചിരിക്കുന്നു. ഒരു വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്.

വിവോ Y58 5G ഫോൺ 44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 6,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 7.99 എംഎം കനവും 199 ഗ്രാം ഭാരവുമുള്ള ഫോണാണിത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ടാകും.

വില എത്ര പ്രതീക്ഷിക്കാം?

വിവോ Y58 5G ജൂൺ 20 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഡ്യുവൽ ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറുമാണ് ഫോണിൽ ഉൾപ്പെടുത്തുക. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കരുത്തുറ്റ ബാറ്ററിയും ഈ ഫോണിലുണ്ടാകും.

Read More: T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!

വിവോ Y200t-യിലേത് പോലെ ഇതിലും റിംഗ് ഫ്ലാഷിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. ഇതിനായി വൃത്താകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് നൽകുന്നത്. ചൈനയിൽ മെയ് മാസം വിവോ വൈ58 പുറത്തിറങ്ങിയത്. ഇതിന്റെ ചൈനീസ് പതിപ്പിന്റെ വില 13,000 രൂപയിൽ ആരംഭിക്കുന്നു. 8GB + 128GB പതിപ്പിന് ചൈനീസ് യുവാനിൽ 1,199 രൂപയായിരുന്നു വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 13,000 രൂപയെന്ന് പറയാം. ഇതിൽ നിന്നും അൽപം മിഡ് റേഞ്ചിലോ ബജറ്റ് ലിസ്റ്റിലോ ഇന്ത്യയിൽ പ്രതീക്ഷിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo