digit zero1 awards

Vivo Y35 Price Cut: ഇപ്പോൾ വാങ്ങിയാൽ ലാഭം, എങ്ങനെയെന്നോ?

Vivo Y35 Price Cut: ഇപ്പോൾ വാങ്ങിയാൽ ലാഭം, എങ്ങനെയെന്നോ?
HIGHLIGHTS

1500 രൂപ വരെ വില കുറഞ്ഞാണ് വിവോ Y35 ലഭ്യമാകുന്നത്

2022 ഓഗസ്റ്റിലാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്

വിവോ Y35 അഗേറ്റ് ബ്ലാക്ക്, ഡോൺ ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്

വിവോ വൈ സീരീസിലെ ഫോണിന്റെ വില കുറച്ചു. വിവോ വൈ35 (Vivo Y35) എന്ന ഡിവൈസിനാണ് കമ്പനി വില കുറച്ചിരിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ 1500 രൂപ വരെ വില കുറഞ്ഞു ഈ ഡിവൈസ് ലഭ്യമാകുന്നത്. വിവോയുടെ ഓൺലൈൻ സ്റ്റോറിലാണ് ഈ ഡിവൈസിന് വില കുറച്ചിരിക്കുന്നത്. 2022 ഓഗസ്റ്റിലാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 

വിവോ വൈ35 (Vivo Y35) വിലയും സ്റ്റോറേജ് വേരിയന്റും 

വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് ലോഞ്ച് 18,499 രൂപയായിരുന്നു വില. ഈ ഡിവൈസ് അഗേറ്റ് ബ്ലാക്ക്, ഡോൺ ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

വിവോ വൈ35 (Vivo Y35)ന് 1500 രൂപ കുറച്ചു 

വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിന് 1,500 രൂപയാണ് കുറച്ചിരിക്കുന്നത്. ഈ ഡിവൈസ് നിലവിൽ 16,999 രൂപയ്ക്ക് ലഭ്യമാണ്. 8GB റാമും 128 GB  സ്റ്റോറേജ് ഓപ്ഷനുമുള്ള വേരിയന്റിനാണ് ഈ വില. തിരഞ്ഞെടുത്ത ഫോൺ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് പ്രത്യേകം എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഐസിഐസിഐ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 500 രൂപ അധിക കിഴിവും ലഭിക്കും.

വിവോ വൈ35 (Vivo Y35) ഡിസ്‌പ്ലേയും പ്രോസസറും

വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിൽ 1,080×2,408 പിക്സൽ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണുള്ളത്. 8GB റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. 8GB വരെ സ്റ്റോറേജ് കടമെടുത്ത് അത് അധിക റാമായി ഉപയോഗിക്കാനും ഈ ഡിവൈസിൽ സംവിധാനമുണ്ട്. ഇതോടെ 16GB റാം ലഭിക്കുന്നു. 128GB ഓൺബോർഡ് സ്റ്റോറേജും ഫോണിൽ ഉണ്ട്.

വിവോ വൈ35 (Vivo Y35) ക്യാമറ സ്‌പെസിഫിക്കേഷനുകൾ 

മൂന്ന് പിൻ ക്യാമറകളാണ് വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിൽ ഉള്ളത്. ഇഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സ്മാർട്ട്‌ഫോണിൽ 16 മെഗാപിക്സൽ സെൻസറാണ് വിവോ നൽകിയിട്ടുള്ളത്. ഈ സെഗ്മെന്റിലെ മാന്യമായ ക്യാമറ സെറ്റപ്പാണ് വിവോ വൈ35 (Vivo Y35)യിൽ ഉള്ളത്.

വിവോ വൈ35 (Vivo Y35) ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിൽ ഫിംഗർപ്രിന്റ് സെൻസറും, ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വിവോ നൽകിയിട്ടുള്ളത്. മികച്ച ഡിസൈനിൽ ആകർഷകമായ സവിശേഷതകളുമായി വരുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് വിവോ വൈ35 (Vivo Y35). നിലവിൽ കുറഞ്ഞ വിലയിൽ ലഭിക്കും എന്നതിനാൽ ഈ ഡിവൈസ് വാങ്ങുന്നത് ലാഭകരം തന്നെയാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo