വിവോയുടെ പുതിയ സ്മാർട്ട്ഫോണുകളായ വിവോ വി29 സീരീസ് (Vivo V29 Series) ഒക്ടോബർ 4ന് ഇന്ത്യയിലേക്കെത്തുന്നു. വിവോ വി29 സീരീസിൽ വിവോ വി29, വിവോ വി29 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. വിവോ വി29, വിവോ വി29 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ഡിസൈൻ, അളവുകൾ, കളർ ഓപ്ഷനുകൾ, ക്യാമറ സവിശേഷതകൾ എന്നിങ്ങനെയുള്ള ചില പ്രധാന വിശദാംശങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
https://twitter.com/passionategeekz/status/1666416073976201218?ref_src=twsrc%5Etfw
വിവോയുടെ വി29 സീരീസ് സ്‌മാർട്ട്‌ഫോണുകൾ വ്യത്യസ്തമായ 3ഡി പാർട്ടിക്കിൾ ഡിസൈൻ അവതരിപ്പിക്കാൻ സെറ്റ് ചെയ്തിരിക്കുന്നതാണ്. 7.46 എംഎം മാത്രം കനവും 186 ഗ്രാം ഭാരവുമായിട്ടായിരിക്കും ഈ ഫോണുകൾ വരുന്നത്. ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ്, സ്പേസ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്.
വിവോ വി29 പ്രോ സ്മാർട്ട്ഫോണിൽ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിക്കായി സോണി IMX663 സെൻസറുമായി വരും. 12 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഈ വാഹനത്തിൽ ഉണ്ടായിരിക്കും. മികച്ച ക്വാളിറ്റിയുള്ള ഫോട്ടോകൾ എടുക്കാനായി 50 എംപി സോണി IMX766 സെൻസറും ഈ ഫോണിൽ ഉണ്ടായിരിക്കും. ഓറ ലൈറ്റ് ഉള്ള നൈറ്റ് പോർട്രെയ്‌റ്റുകളും ആകർഷകമായ ബോക്കെ ഇഫക്റ്റിനായി വെഡ്ഡിങ് സ്‌റ്റൈൽ പോർട്രെയ്‌റ്റ് ഫീച്ചറും ഈ ഫോണിൽ ഉണ്ടായിരിക്കും.
വിവോ വി29 സ്മാർട്ട്ഫോണിലും മികച്ച ക്യാമറ സെറ്റപ്പുണ്ട്. സാംസങ്ങിന്റെ 50 എംപി ISOCELL GN5 സെൻസറായിരിക്കും ഉണ്ടായിരിക്കുക. ഇതിനൊപ്പം 8 എംപി അൾട്രാവൈഡ് ലെൻസും 2 എംപി ഡെപ്ത് സെൻസറും വിവോ നൽകും. വിവോ വി29 സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 എംപി ഫ്രണ്ട് ക്യാമറ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
വിവോ വി29 സീരീസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുക. വിവോ വി29 പ്രോ മോഡലിൽ കർവ്ഡ് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക.
വിവോ വി29 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും HDR10+ സപ്പോർട്ടുമുള്ള 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന് 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,600mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. 8 ജിബി റാം, 128 ജിബി ഓപ്ഷനിലും 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഈ ഫോണുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.