മിഡ് റേഞ്ച് ഫോൺ Vivo T3 Ultra ആദ്യ സെയിൽ ഇന്ന്. 5500mAh ബാറ്ററിയും 50MP Sony IMX921 സെൻസറുമാണ് ഫോണിലുള്ളത്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന Vivo 5G ഫോണാണിത്. AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിലുള്ളത്.
Vivo T3 Ultra ആദ്യ സെയിൽ ഇന്ന് വൈകുന്നേരം ആരംഭിക്കുന്നു. വൈകുന്നേരം 7 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് വേരിയന്റുകളാണ് ഈ സ്മാർട്ഫോണിലുള്ളത്. ഫോണിന്റെ ആദ്യ സെയിൽ വിശേഷങ്ങളും ഫീച്ചറുകളും നോക്കാം.
1.5K AMOLED ഡിസ്പ്ലേയാണ് വിവോ ടി3 അൾട്രായിലുള്ളത്. ഇതിന് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. സ്മാർട്ഫോണിൽ 50MP Sony IMX921 ക്യാമറയാണുള്ളത്.
ഇതിൽ ഫോട്ടോകൾക്കായി OIS സപ്പോർട്ട് ലെൻസാണ് നൽകിയിരിക്കുന്നത്. 120 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8MP വൈഡ് ആംഗിൾ ലെൻസാണുള്ളത്. എഐ ഫേഷ്യൽ ഫീച്ചർ ചെയ്യുന്ന 50MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസറാണ് ഫോണിലുള്ളത്. 80W ഫ്ലാഷ് ചാർജിങ്ങിനെ വിവോ ടി3 അൾട്രായിലുണ്ട്. ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 5,500mAh ബാറ്ററിയാണ്. IP68 റേറ്റിങ്ങും SCHOTT Xensation Îñ കവർ ഗ്ലാസും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.
ഫ്രോസ്റ്റ് ഗ്രീൻ, ലൂണാർ ഗ്രേ നിറങ്ങളിൽ നിങ്ങൾക്ക് സ്മാർട്ഫോൺ ലഭ്യമാകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺ ടച്ച് ഒഎസ് 14-ൽ പ്രവർത്തിക്കുന്നു. ദീർഘകാല സോഫ്‌റ്റ്‌വെയർ സപ്പോർട്ട് വിവോ ടി3 അൾട്രായിൽ നൽകുന്നു. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളുണ്ട്. കൂടാതെ 4 വർഷത്തെ സെക്യരിറ്റി പാച്ചുകളും ഇതിൽ ലഭിക്കുന്നു.
വിവോ ടി3 അൾട്രാ 5G ഇന്ന് മുതൽ വിൽപ്പന ആരംഭിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് ഫോൺ 7 മണി മുതൽ ഓർഡർ ചെയ്യാം. vivo ഇന്ത്യ ഇ-സ്റ്റോർ, വിവിധ റീട്ടെയിൽ പങ്കാളികൾ വഴിയും വിൽപ്പന നടക്കും.
Read More: iPhone 16 launched: 5 നിറങ്ങളിൽ 16 സീരീസിലെ ബേസിക് മോഡലുകൾ! വില, Sale വിശേഷങ്ങൾ…
8GB + 128GB വേരിയന്റിന് 31,999 രൂപയാകും. 8GB + 256GB മോഡലിന് 33,999 രൂപയുമാണ് വില. ഏറ്റവും ഉയർന്ന വേരിയന്റ് 12GB + 256GB ആണ്. ഇതിന് ഇന്ത്യയിൽ വില 35,999 രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് വഴി നിങ്ങൾക്ക് ഓഫറിൽ പർച്ചേസ് നടത്താം. 3,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഇങ്ങനെ ആസ്വദിക്കാം. വാങ്ങാനുള്ള ലിങ്ക്.
ഇങ്ങനെ നിങ്ങൾക്ക് 28,000 രൂപ റേഞ്ചിൽ ഫോൺ ലഭ്യമാകും. 8GB + 128GB വേരിയന്റിന് ലോഞ്ച് ഓഫറിൽ 28,999 രൂപയാകും. 30,999 രൂപയ്ക്ക് 256ജിബി സ്റ്റോറേജ് ഫോൺ വാങ്ങാം. 12GB + 256GB സ്റ്റോറേജ് ഫോണിന് 32,999 രൂപയുമാകും.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.