Vi Choice Plan: പുതിയ ചോയിസ് പ്ലാൻ അവതരിപ്പിച്ച് വിഐ

Updated on 05-Sep-2023
HIGHLIGHTS

എന്‍റര്‍ടൈന്‍മെന്‍റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി എന്നിവയാണ് ചോയിസ് ഓപ്ഷനിൽ വരുന്നത്

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായാണ് കമ്പനി പുതിയ സേവനം അവതരിപ്പിച്ചിരിക്കുക

വിഐ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായി കമ്പനി പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ്. എന്‍റര്‍ടൈന്‍മെന്‍റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി എന്നീ ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഏറ്റവും യോജിച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ചോയിസ് ഓപ്ഷൻ.വിഐയുടെ ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഒരുക്കിയിരിക്കുകയാണ്. 

നാല് ഓപ്ഷനുകൾ ആണ് കമ്പനി നൽകുന്നത്

വിഐ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് നാല് ഓപ്ഷനുകൾ ആണ് കമ്പനി നൽകുന്നത്. എന്‍റര്‍ടൈന്‍മെന്‍റ് – ഒടിടി വിഭാഗത്തില്‍ ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെക്സ്റ്റ് എന്നിവയാണ് ഉൾപ്പെടുന്നത്. വി വ്യക്തിഗത, ഫാമിലി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ‌ക്ക് ഈ സേവനം ലഭിക്കുന്നതാണ്. എന്നാൽ ഭക്ഷണത്തിന്റെ വിഭാ​ഗത്തിൽ ആകട്ടെ ആറു മാസ സബ്സ്ക്രിപ്ഷനും പ്രീമിയം റസ്റ്റോറന്‍റുകളിലും മറ്റും 50 ശതമാനം വരെ ഇളവും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. വിഐ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഓപ്ഷനാണ് ട്രാവൽ വിഭാ​ഗം. ഇതിന് കീഴിൽ ഈസ്മൈട്രിപ്പില്‍ ഒരു വര്‍ഷ സബ്സ്ക്രിപ്ഷന്‍ ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ റൗണ്ട്ട്രിപ്പ് ബുക്കിങില്‍ 750 രൂപയും ഒരു വശത്തേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റില്‍ 400 രൂപയും ഇളവു ലഭിക്കും.

വിഐ മാക്സ് പ്ലാൻ

യാത്രാ പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ ആയിരിക്കും ഇത്. ഇതിന് പുറമെ മൊബൈൽ സെക്യൂരിറ്റിക്കായുള്ള ഒരു ഓപ്ഷനും വിഐ അവതരിപ്പിച്ചിട്ടുണ്ട്. നോര്‍ട്ടേണ്‍ ആന്‍റി- വൈറസ് പ്രൊട്ടക്ഷന്‍റെ 1 വര്‍ഷത്തെ സബ്സ്ക്രിപ്ഷനായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. വിഐ മാക്സ് എന്നാണ് പുതിയ പ്ലാനിന് വിഐ നൽകിയിരിക്കുന്ന പേര്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും പണത്തിന് മൂല്യം നല്‍കുന്നതുമായ സൗകര്യങ്ങള്‍ നൽകാൻ സാധിക്കുന്നു. 

ബിങ് ഓൾ ​നൈറ്റ്

അടുത്തിടെ ആകർഷകമായ പല പ്ലാനുകളും വിഐ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു. ബിങ് ഓൾ നൈറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വരിക്കാർക്ക് നൽകുന്നത്. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് അ‌തിവേഗ ഡാറ്റ സൗജന്യമായി നൽകുന്നു എന്നതാണ് ബിങ് ഓൾ ​നൈറ്റ് ആനുകൂല്യത്തിന്റെ പ്രത്യേകത. 

വിഐ ഹീറോ ആനുകൂല്യം

വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. വിഐ ഹീറോ ആനുകൂല്യം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ആനുകൂല്യങ്ങൾ ഉൾപ്പെടെ 475 രൂപയുടെ ഒരു പ്ലാൻ അടുത്തിടെ വിഐ പുറത്തിറക്കിയിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ വിഐ പ്ലാൻ എത്തുന്നത്. എന്നാൽ ഈ 28 ദിവസവും 4ജിബി ഡാറ്റവീതം ഈ പ്ലാൻ നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യം ഉൾപ്പെടുന്നതിനാൽ 2ജിബി അ‌ധിക ഡാറ്റയുടെ സേവനവും ഈ പ്ലാനിലൂടെ അധികമായി ലഭിക്കുന്നതാണ്.

Connect On :