Secret Codes: നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തിട്ടുണ്ടോ? USSD കോഡ് വഴി ഈസിയായി നിങ്ങൾക്ക് തന്നെ കണ്ടുപിടിക്കാം| TECH TIPS

Updated on 04-Nov-2024
HIGHLIGHTS

ഫോൺ ഹാക്കറുടെ കൈയിൽ അകപ്പെട്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?

വളരെ ഈസിയായി തന്നെ കണ്ടുപിടിക്കാം, സിമ്പിളും പവർഫുള്ളുമായ ഉപാധിയിലൂടെ...

ഇതനുസരിച്ച് USSD കോഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സീക്രട്ട് കോഡ് കണ്ടെത്താം

Secret Codes: ഇന്ന് സ്മാർട്ഫോണുകളുടെ സുരക്ഷ നമ്മുടെ ജീവൻ പോലെ പ്രധാനപ്പെട്ടതാണ്. കാരണം Smartphones വെറും ഫോൺ മാത്രമല്ല. നമ്മുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച് നമ്മളേക്കാൾ അറിയാവുന്നത് സ്മാർട്ഫോണുകൾക്കാണ്.

നമ്മളെ വിളിച്ചുണർത്തുന്നതിൽ നിന്ന് ആരംഭിക്കുന്നു ഫോണിന്റെ ജോലി. ഫോൺ വിളിക്കാനും, പേയ്മെന്റിനും വിനോദത്തിനും ജോലി ആവശ്യങ്ങൾക്കുമെല്ലാം ഫോണില്ലാതെ പറ്റാതായി. ഇതിൽ ഫോണിനെ ആശ്രയിക്കാതെ ദൈനംദിനം കൊണ്ടുപോകുന്നവർ വിരളമെന്ന് വേണം പറയാൻ.

ഫോണിലെ Secret Codes

ഇത്രയും പ്രധാനപ്പെട്ട ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ അത് നമ്മൾ അറിയണമെന്നില്ല. അല്ലെങ്കിൽ നമ്മുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അപകടം എത്തിക്കഴിഞ്ഞു കാണും. അതിനാൽ തന്നെ ഫോൺ സുരക്ഷ നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. സ്മാർട്ഫോണിനെ ഫോൺ കോളിന് ഉപരി ഉപയോഗിക്കുന്നവരുടെ കാര്യമാണിത്.

എങ്കിൽ ഫോൺ ഹാക്കറുടെ കൈയിൽ അകപ്പെട്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം? അതിന് നിങ്ങൾ ടെക്നീഷ്യന്മാരോടൊന്നും പോയി ചോദിക്കട്ടെ. വളരെ ഈസിയായി തന്നെ കണ്ടുപിടിക്കാം. സിമ്പിളും പവർഫുള്ളുമായ ഉപാധിയെന്ന് പറയാം.

ഫോൺ hack ആയോ? കണ്ടുപിടിക്കാൻ Secret Codes

5 വഴികളിലൂടെ ഫോൺ ഹാക്ക് ചെയപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാം. ഇത് നിർദേശിക്കുന്നത് ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NCIB)ആണ്. ഇതനുസരിച്ച് USSD കോഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സീക്രട്ട് കോഡ് കണ്ടെത്താം.

ഫോൺ നമ്പർ ഫോർവേഡ് ചെയ്തിട്ടുണ്ടെങ്കിൽ ഇതിലൂടെ കണ്ടുപിടിക്കാം. സ്കാം കോളുകൾ കണ്ടുപിടിക്കുന്നതിനും നിങ്ങളറിയാതെ ഫോണിലെന്തെങ്കിലും നടക്കുന്നെങ്കിലും അറിയാൻ കഴിയും. ഇതിനുള്ള സീക്രട്ട് കോഡുകളാണ് ഇവിടെ വിവരിക്കുന്നത്.

ഫോൺ Hack കണ്ടുപിടിക്കാം! ഇങ്ങനെ…

ഓരോ സ്മാർട്ട്‌ഫോൺ ഉപയോക്താവും അറിഞ്ഞിരിക്കേണ്ട ഏഴ് കോഡുകളാണ് ഇവിടെ വിശദീകരിക്കുന്നത്. ഇന്ത്യയിലെ ഓരോ ഫോൺ ഉപയോക്താവും അറിഞ്ഞിരിക്കേണ്ട കോഡുകൾ കൂടിയാണിവ…

സ്കാം കോളുകൾ കണ്ടുപിടിക്കുന്നതിനും, നിങ്ങളറിയാതെ ബാക്ക്ഗ്രൌണ്ടിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നറിയുന്നതിനും ഈ ഫീച്ചറുകൾ സഹായിക്കും. ഫോൺ മോഷണം പോയാലും നഷ്ടപ്പെട്ടാലും അത് കണ്ടെത്താനുള്ള ഉപായം കൂടിയാണിത്. ഇവയ്ക്കായുള്ള ടിപ്സ് അഞ്ച് കോഡുകളാണ്.

USSD കോഡുകൾ

*#21#

നിങ്ങളുടെ ഫോൺ കോൾ മറ്റേതെങ്കിലും നമ്പറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടെങ്കിൽ കോഡ് വച്ചറിയാം. ഇതിനായി *#21# എന്ന നമ്പർ ഉപയോഗിച്ചാൽ മതി. കോൾ ഫോർവേഡ് തട്ടിപ്പുകളിലൂടെ സൈബർ കുറ്റവാളികൾ നമ്മുടെ കോളുകൾ ട്രാക്ക് ചെയ്യുന്നു. പേഴ്സണൽ ഡാറ്റ ചോർത്താനുള്ള ഹാക്കിങ് മാർഗമാണിത്. നിങ്ങൾക്ക് ഫോൺ കോൾ ഫോർവാഡാകുന്നതായി സംശയമുണ്ടോ? എങ്കിൽ ഈ നമ്പറിലേക്ക് ഡയൽ ചെയ്ത് കോൾ ഫോർവേഡ് ആയോ എന്ന് മനസിലാക്കാം.

*#07#

ഫോണിന്റെ SAR വാല്യൂ കണ്ടെത്താൻ ഈ നമ്പർ ഉപയോഗിക്കാം. ഫോണിൽ നിന്ന് പുറപ്പെടുന്ന റേഡിയേഷനെ കുറിച്ച് അറിയാനുള്ള കോഡാണിത്.

*#06#

ഓരോ ഫോണിനും IMEI നമ്പർ ഉള്ള കാര്യം നിങ്ങൾക്കറിയാമല്ലോ? അങ്ങനെയെങ്കിൽ *#06# സീക്രട്ട് കോഡിലൂടെ ഫോൺ നഷ്ടപ്പെട്ടാൽ അത് കണ്ടെത്താം. ഇങ്ങനെ പൊലീസിൽ പരാതിപ്പെട്ടാൽ അവർക്ക് ഫോൺ ട്രാക്ക് ചെയ്യാനുമാകും. നിങ്ങളുടെ ഫോണിന്റെ IMEI നമ്പറിനായി *#06# എന്ന നമ്പറിൽ ഡയൽ ചെയ്യുക.

4636

അതുപോലെ ഫോണിന്റെ ബാറ്ററിയെ കുറിച്ചുള്ള ഗ്രാനുലാർ വിവരങ്ങൾക്ക് ഈ കോഡ് മതി. കൂടാതെ, ഇന്റർനെറ്റ്, വൈ-ഫൈ തുടങ്ങിയവയുടെ ഗ്രാനുലാർ വിവരങ്ങൾക്കും സീക്രട്ട് കോഡ് ഇത് തന്നെ.

0#

ഫോണിന് സുഖമാണോ എന്ന് എങ്ങനെ അറിയും, അല്ലേ? വഴിയുണ്ട്. ഡിസ്‌പ്ലേ, സ്പീക്കർ, ക്യാമറ, സെൻസർ എന്നിവയെല്ലാം ശരിയായി പ്രവർത്തിക്കുന്നോ എന്ന് #0# എന്ന കോഡിലൂടെ അറിയാവുന്നതാണ്. ഈ യുഎസ്എസ്ഡി കോഡിലേക്ക് ഡയൽ ചെയ്ത് ഇത് മനസിലാക്കാം.

Read More: SPAM Calls: ലോൺ വേണോ? ബാങ്കിൽ നിന്നുള്ള കോളുകൾ വ്യാജമാണോ?എങ്ങനെ തിരിച്ചറിയാം…

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :