iPhone അപ്ഡേറ്റ് ചെയ്തോ? Apple Intelligence മാത്രമല്ല കോൾ റെക്കോഡിങ്ങും New iOS വേർഷനിൽ…
ഏറ്റവും പുതിയ iOS 18.1 സോഫ്റ്റ് വെയറിൽ Apple Intelligence അവതരിപ്പിച്ചു
ആപ്പിൾ ഇന്ററലിജൻസും കോൾ റെക്കോർഡിങ് ഫീച്ചറുമാണ് ഇതിൽ എടുത്തുപറയേണ്ടത്
നിരവധി ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചർ കൂടിയാണിത്
Apple ഏറ്റവും പുതിയ iOS 18.1 സോഫ്റ്റ് വെയറിൽ Apple Intelligence അവതരിപ്പിച്ചു. ഐഫോണുകൾ കൂടുതൽ സുഖകരമായി ഉപയോഗിക്കാനുള്ള മാർഗമാണ് ഈ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറിലൂടെ സാധിക്കുന്നത്.
ആപ്പിൾ ഡിവൈസുകളിൽ AI ഫീച്ചറുകൾ അവതരിപ്പിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ചുവടുവെപ്പാണ്. പ്രത്യേകിച്ചും ഐഫോൺ 15 Pro, ഐഫോൺ 16, ഐഫോൺ 16 Pro പോലുള്ളവയ്ക്ക്. ഇവയാണ് ഐഫോണിലെ ജനപ്രിയ മോഡലുകളെന്ന് തന്നെ പറയാം.
Apple Intelligence എത്തി
എം-സീരീസ് പ്രോസസറുകളുള്ള ഐപാഡുകൾക്കും ഏറ്റവും പുതിയ ഐപാഡ് മിനിക്കും അപ്‌ഡേറ്റ് ലഭ്യമാണ്. ആപ്പിൾ ഇന്ററലിജൻസും കോൾ റെക്കോർഡിങ് ഫീച്ചറുമാണ് ഇതിൽ എടുത്തുപറയേണ്ടത്. നിരവധി ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചർ കൂടിയാണിത്. കൂടാതെ കോളുകളുടെ ലൈവ് ട്രാൻസ്ക്രിപ്ഷനും ആപ്പിൾ ഇന്റജൻസിനൊപ്പം ലഭിക്കുന്നുണ്ട്.
Apple Intelligence ഫീച്ചറിലെ അപ്ഡേറ്റുകൾ
ആപ്പിളിലെ സിരി ഫീച്ചർ കൂടുതൽ മികവുറ്റതായിട്ടുണ്ട്. കൂടുതൽ പ്രൊഫഷണലും മികച്ചതുമായ റൈറ്റിങ് ടൂളുകളും ആപ്പിൾ അപ്ഡേറ്റിലുണ്ട്. അതുപോലെ ഫോട്ടോ മാനേജ്മെന്റിനും നോട്ടിഫിക്കേഷൻ സമ്മറിയ്ക്കുമെല്ലാം ഇത് മികച്ചതാണ്.
ആപ്പിൾ ഇന്റലിജൻസിനൊപ്പം കമ്പനി കോൾ റെക്കോഡിങ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇതെങ്ങനെയാണ് പുതിയ അപ്ഡേറ്റിൽ പ്രവർത്തിക്കുന്നതെന്ന് നോക്കാം.
iOS 18.1 കോൾ റെക്കോഡിങ്
ഇതിനായി ആദ്യം നിങ്ങൾ സെറ്റിങ്സിൽ പോയി സോഫ്റ്റ് വെയർ അപ്ഡേറ്റ് നൽകണം. മുമ്പേ അപ്ഡേറ്റ് ചെയ്തവരാണെങ്കിൽ സെറ്റിങ്സിൽ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുക.
കോൾ റെക്കോഡ് ചെയ്യുന്നതിന് മറ്റൊരു ഫോണിൽ നിന്ന് ഇൻകമിങ് കോൾ നൽകുക. നിങ്ങളുടെ ഐഫോണിൽ ഈ ഇൻകമിങ് കോൾ സ്വീകരിക്കുക. ശേഷം സംസാരിക്കുന്ന സമയത്ത് സ്ക്രീനിൽ മുകളിൽ ഇടത് കോണിൽ റെക്കോഡ് ബട്ടൺ കാണാം.
ഇവിടെ റെക്കോഡ് ബട്ടൺ ടാപ്പ് ചെയ്യുക. കോൾ റെക്കോഡിലാണെന്ന അറിയിപ്പ് വരും. കോൾ അവസാനിച്ച ശേഷം ഇത് നിങ്ങളുടെ ഫോണിൽ സ്റ്റോർ ആകുന്നു. കോൾ വോയിസ് റെക്കോഡിങ് പോയിന്റുകൾ നോട്ട്സ് ആപ്പിലും സേവ് ആകുന്നുണ്ട്. ഐഫോൺ കോൾ റെക്കോഡിലെ പ്രത്യേകത നിങ്ങളുടെ സമയം ലാഭിക്കാനുള്ള സൌകര്യമാണ്.
അതായത് സംസാരത്തിലെ പ്രധാന പോയിന്റുകൾ സമ്മറിയായി നോട്ട്സ് ആപ്പിലുണ്ടാകും. മുഴുവൻ കോളും വീണ്ടും പ്ലേ ചെയ്യാതെ പ്രധാനപ്പെട്ട വിവരങ്ങൾ ഇങ്ങനെ എടുക്കാം.
Also Read: iPhone 16 BAN: നിരോധിച്ചു, ഇനി ആരെങ്കിലും ഫോൺ ഉപയോഗിക്കുന്നത് കണ്ടാൽ സർക്കാരിനെ അറിയിക്കണം
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile