തകർപ്പൻ 3D ഗ്രാഫിക്സ്‌ പെർഫൊമൻസുമായി മൈക്രോമാക്സിന്റെ YU 5200

തകർപ്പൻ 3D ഗ്രാഫിക്സ്‌ പെർഫൊമൻസുമായി  മൈക്രോമാക്സിന്റെ YU 5200
HIGHLIGHTS

മൈക്രോമാക്സിന്റെ പുതിയ സംരംഭമാണ് യു 5200 .5.2 ഇഞ്ച്‌ ഹൈ ഡെഫനിഷൻ ഡിസ്പ്ലേയുമായിട്ടാണ് യു 5200 എത്തുന്നത്‌ .

മൈക്രോമാക്സിന്റെ പുതിയ സംരംഭമാണ് യു 5200 .5.2 ഇഞ്ച്‌ ഹൈ ഡെഫനിഷൻ ഡിസ്പ്ലേയുമായിട്ടാണ് യു 5200 എത്തുന്നത്‌ .ഇതിന്റെ പ്രോസ്സസ്സർ നിർമിച്ചിരിക്കുന്നത് 1.6GHz സ്നാപ്ഡ്രാഗൺ 615 SoC ഉപയോഗിച്ചാണ്‌ .കരുത്തുറ്റ ബാറ്ററി പവർ ആണു ഇതിന്റെ ഏറ്റവും വലിയ സവിശേഷത .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13mp പിൻ ക്യാമറയും 5mp മുന് ക്യാമറയും ആണു ഇതിനുള്ളത് .അന്ട്രോയിട് ലോലിപോപ്പ് v5.1.1 ലാണ് ഇതിന്റെ ഓ എസ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ വില ഇന്ത്യൻ മാർകെറ്റിൽ ഏകദേശം 9036 രൂപക്കടുത്തു വരുമെന്നാണ് സൂചന.

 

കഴിഞ്ഞ വർഷം പുറത്തിറക്കിയ യു യുറേക്ക പ്ലസ്‌ എന്ന സ്മാർട്ട്‌ ഫോണിന്റെ അതെ രൂപകല്പനയിൽ തന്നെയാണ് ഇതും നിര്മിചിരിക്കുന്നത് .യു യുറേക്ക പ്ലസ്‌ വിപണിയിൽ ഒരു വൻ വിജയമായിരുന്നു .യുറേക എന്ന ആദ്യ ബഡ്ജറ്റ് സ്മാര്‍ട് ഫോണിന്റെ അപ്‌ഡേറ്റഡ് പതിപ്പാണ് യു യുറേക്ക പ്ലസ്. ജൂലൈയിലാണ് ഇത് പുറത്തിറക്കിയത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസിപ്ലേ, 64 ബിറ്റ് 1.5 GHz ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 615 ഒക്ടക്കോര്‍ ചിപ്പ് 2ജിബി DDR3 റാം, 16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജി.ബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് യു യുറേക പ്ലസിന്റെ പ്രത്യേകതകള്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 2,500 mAh ബാറ്ററി എന്നിവയും യുറേക്കയുടെ പ്രത്യേകതകളാണ്.

 

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo