Upcoming Smartphones: സ്ലിം ബ്യൂട്ടി Samsung S25 Edge മുതൽ ഐഖൂ Z10 വരെ, April 2025 ലോഞ്ചിനെത്തുന്ന ഫോണുകൾ

Upcoming Smartphones: സ്ലിം ബ്യൂട്ടി Samsung S25 Edge മുതൽ ഐഖൂ Z10 വരെ, April 2025 ലോഞ്ചിനെത്തുന്ന ഫോണുകൾ
HIGHLIGHTS

പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ Upcoming Phones in April ഏതൊക്കെയെന്ന് നോക്കിയാലോ?

Samsung, Motorola, iQOO തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് നിരവധി കിടിലൻ ഫോണുകളാണ് വരാനിരിക്കുന്നത്

സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോൺ Samsung Galaxy S25 Edge വരെ കൂട്ടത്തിലുണ്ട്

പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ Upcoming Smartphones in April ഏതൊക്കെയെന്ന് നോക്കിയാലോ? Samsung, Motorola, iQOO തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് നിരവധി കിടിലൻ ഫോണുകളാണ് വരാനിരിക്കുന്നത്. നിങ്ങൾ ഒരു സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡിനായി കാത്തിരിക്കുകയാണെങ്കിൽ ഈ പുത്തൻ സ്മാർട്ഫോണുകളുടെ ലോഞ്ച് വരെ കാത്തിരിക്കാം.

സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോൺ Samsung Galaxy S25 Edge വരെ കൂട്ടത്തിലുണ്ട്. പല വിലയിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള ഫോണുകളാണ് ഏപ്രിലിൽ പുറത്തിറക്കുക. ഓരോ ഫോണുകളും അവയുടെ വില, ഫീച്ചറുകളും നോക്കാം.

upcoming smartphones
upcoming smartphones

Upcoming Phones in April

സാംസങ് ഗാലക്സി S25 Edge: ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ വിപണിയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണിത്. ശക്തമായ പെർഫോമൻസ് നിങ്ങൾക്ക് ഈ ഫോണിൽ പ്രതീക്ഷിക്കാം. കൊണ്ടുനടക്കാൻ കുറച്ചുകൂടി ഈസിയായ കനം കുറഞ്ഞ ഡിസൈനാണ് ഫോണിന്റെ യുഎസ്പി. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് സാംസങ് ഗാലക്‌സി എസ് 25 എഡ്ജിലുള്ളത്. ഇതിൽ ടെലിഫോട്ടോ ലെൻസോ വലിയ ബാറ്ററിയോ ലഭിക്കില്ല. എന്നിരുന്നാലും, 2K ഡിസ്‌പ്ലേ, 200MP പ്രൈമറി ക്യാമറ, ടൈറ്റാനിയം ഫ്രെയിം പോലുള്ളവയെല്ലാം ഇതിലുണ്ട്.

ഐഖൂ Z10 5G: ഐഖൂവിന്റെ പുത്തൻ സ്മാർട്ഫോൺ മിഡ് റേഞ്ച് ബജറ്റുകാർക്കായി ഏപ്രിലിൽ അവതരിപ്പിക്കുകയാണ്.

ഈ ഫോൺ Z ​​സീരീസിൽ ഉൾപ്പെടുന്ന ഫോണാണ്. 90W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന 7300mAh ബാറ്ററിയുണ്ടായിരിക്കും. ഫോണിൽ സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രോസസർ ആയിരിക്കും കൊടുക്കുന്നത്. ഐഖൂ Z10-ന് 5000nits പീക്ക് ബ്രൈറ്റ്‌നസ്സുള്ള ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയും ലഭിക്കുമെന്ന് കമ്പനി അറിയിച്ചതാണ്.

മോട്ടറോള Edge 60 Fusion: മിഡ്-റേഞ്ച് വിഭാഗത്തിൽ പുറത്തിറക്കുന്ന പുതിയ മോട്ടോ എഡ്ജ് സീരീസ് മോഡലാണിത്. കരുത്തുറ്റ പെർഫോമൻസ് ഈ ഫോണിൽ ഉറപ്പാണ്. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറായിരിക്കും ഇതിലുണ്ടാകുക. 4500nits വരെ പീക്ക് ബ്രൈറ്റ്‌നസുള്ള വളഞ്ഞ OLED ഡിസ്‌പ്ലേയും ഫോണിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

വിവോ X200 Pro മിനി: April Launch-നായി കാത്തിരിക്കുന്ന മറ്റൊരു വമ്പൻ സ്മാർട്ഫോൺ വിവോയുടേതാണ്. ആഗോള വിപണിയിൽ ഇതിനകം തന്നെ ഈ സ്മാർട്ട്‌ഫോൺ നിലവിലുണ്ട്. വിവോ എക്സ്200 പ്രോ ഏപ്രിലിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Vivo V50e: ഡിസൈൻ, ക്യാമറ എന്നിവയിൽ പ്രത്യേകതകളുള്ള ഫോണായിരിക്കും വിവോ വി50ഇ. ഇതിൽ 50MP സോണി IMX882 സെൻസറായിരിക്കുമുള്ളത്. 50 മെഗാപിക്സലിന്റെ മറ്റൊരു സെൻസർ കൂടി ചേർന്ന് ഡ്യുവൽ ക്യാമറ യൂണിറ്റ് ഇതിലുണ്ടാകും. വെഡ്ഡിംഗ് പോർട്രെയിറ്റ് സ്റ്റുഡിയോ, മൾട്ടിഫോക്കൽ പോർട്രെയിറ്റുകൾ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെട്ടേക്കാം. ക്യാമറ ഫോൺ നോക്കി വാങ്ങുന്നവർക്ക് വിവോ വി50 പോലെ വരുന്ന വി50ഇ മോഡലും മികച്ച ചോയിസായിരിക്കും.

Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones

Poco C71: ട്രിപ്പിൾ ടിയുവി സർട്ടിഫിക്കേഷനോടൊപ്പം ഇന്ത്യയിലേക്ക് പോക്കോ സി71 എത്തുന്നു. 6.88 ഇഞ്ച് എച്ച്ഡി+ 120 ഹെർട്സ് ഡിസ്‌പ്ലേയും, പ്രീമിയം സ്പ്ലിറ്റ് ഗ്രിഡ് ഡിസൈനുമായിരിക്കും ഫോണിലുണ്ടാകുക. ഇത് ഏപ്രിൽ 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo