2023 സ്‌മാർട്ട്‌ഫോൺ പ്രേമികൾക്ക് ആവേശകരമായ ഒന്നായിരുന്നു, ഇതിനകം തന്നെ നിരവധി ശ്രദ്ധേയമായ റിലീസുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏറ്റവും നൂതനമായ ചില സ്മാർട്ട്‌ഫോണുകൾ ഇനിയും അനാവരണം ചെയ്യപ്പെടാത്തതിനാൽ വരാനിരിക്കുന്ന മാസങ്ങളിലെ ആവേശം ഇതിലും വലുതായിരിക്കും. 2023-ൽ മെയ് മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് സ്മാർട്ട്ഫോണുകൾ താഴെ കൊടുക്കുന്നു
മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാർട്ട്ഫോണിൽ 2400×1080 പിക്‌സൽ റെസലൂഷനുള്ള 6.55-ഇഞ്ച് FHD+ പിഒലെഡ് ഡിസ്പ്ലെയാണുള്ളത്. 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണിത്. മാലി-ജി77 എംസി9 ജിപിയുവുള്ള മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്, മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയാണ്. ഈ ഡിവൈസിൽ 8 ജിബി LPDDR4X റാമും 256 ജിബി UFS 3.1 സ്റ്റോറേജും ഉണ്ടായിരിക്കും. മോട്ടറോള എഡ്ജ് 40 രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചുള്ളത്. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുള്ള 4,600mAh ബാറ്ററിയും മോട്ടറോള എഡ്ജ് 40 (Motorola Edge 40) യിൽ ഉണ്ടായിരിക്കും. ഈ സ്മാർട്ഫോണിന്റെ വില 24, 990 രൂപ ആയിരിക്കും.
6.7 ഇഞ്ച് ഡിസ്‌പ്ലേയും 120 ഹെർട്‌സിന്റെ റിഫ്രഷ് റേറ്റും ഫുൾ എച്ച്‌ഡി + റെസല്യൂഷനിൽ പ്രവർത്തിക്കാൻ കഴിവുള്ള അമോലെഡ് പാനലും ആണുള്ളത്. എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് സാംസങ് ഗാലക്‌സി എഫ് 54 ആണ് കരുത്തേകുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. Galaxy F54 ന് 6,000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിംഗ് ബാറ്ററിയുമാണുള്ളതു്. ഇൻ-ഡിസ്‌പ്ലേ സെൻസറിനേക്കാൾ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി F54-ൽ റിയർ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 24, 990 രൂപയാണ് സാംസങ് ഗാലക്‌സി F54ന്റെ വില.
എന്‍ട്രി ലെവല്‍ ഫോണുകള്‍ ആയതുകൊണ്ടുതന്നെ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണിത്. 6.52 ഇഞ്ച് എച്ച്ഡി പ്ലസ് 1600 x 720 പിക്‌സല്‍ ഡോട്ട് ഡ്രോപ്പ് നോച്ച് സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി നല്‍കിയിരിക്കുന്നു. മീഡിയാ ടെക്ക് ഹീലിയോ ജി36 പ്രൊസസര്‍ ചിപ്പില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. റെഡ്മി എ2 ല്‍ എട്ട് എംപി പ്രൈമറി ക്യാമറയും ക്യുവിജിഎ സെക്കന്‍ഡറി ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയുമുണ്ട്. 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി. 10 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഫോണുകളിലുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണ് ഇവയ്ക്കുള്ളത്. 8, 999 രൂപയാണ് ഈ ഫോണിന്റെ വില.
18:9 അനുപാതത്തിലും 1080×2160 പിക്‌സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിനുളളത്. എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ക്വിക് ചാര്‍ജ്ജ് 3.0 ഫീച്ചറുളള 3010എംഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 30 മിനിറ്റിനുളളില്‍ തന്നെ പകുതിയില്‍ കൂടുതല്‍ ചാര്‍ജ്ജാകും. ടൈപ്പ് സി പോര്‍ട്ട്, 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയും ഫോണിലുണ്ട്. 10, 690 രൂപയാണ് വില.
റിയൽമി നാർസോ എൻ53 (Realme Narzo N53) സ്മാർട്ട്ഫോണിന്റെ റിയർ ക്യാമറ മൊഡ്യൂളിൽ മൂന്ന് കട്ടൗട്ടുകളുണ്ട്. അതിനാൽ തന്നെ കാഴ്ചയിൽ ഡിവൈസ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നതായി തോന്നും. എന്നാൽ രണ്ട് ക്യാമറ സെൻസറുകൾ മാത്രമാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. അതായത് റിയൽമി നാർസോ എൻ53 (Realme Narzo N53) ഡ്യുവൽ റിയർ ക്യാമറ (Dual Rear Camera Setup) സജ്ജീകരണവുമായി വരുന്നു. മൂന്നാമത്തെ കട്ട്ഔട്ടിൽ എൽഇഡി ഫ്ലാഷും കൊടുത്തിരിക്കുന്നു. റിയൽമി നാർസോ എൻ53 (Realme Narzo N53) സ്മാർട്ട്ഫോണിലെ വോളിയം റോക്കറുകളും പവർ ബട്ടണും ഡിവൈസിന്റെ വലത് വശത്താണ് കൊടുത്തിരിക്കുന്നത്. പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കാനാണ് സാധ്യത. 5000 mAh ബാറ്ററി റിയൽമി നാർസോ എൻ53 (Realme Narzo N53) സ്മാർട്ട്ഫോണിന് പവർ നൽകുന്നു. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിൽ കൊടുത്തിട്ടുണ്ട്. ഫോൺ 50 ശതമാനം ചാർജ് ചെയ്യാൻ 34 മിനുറ്റ് മതി. 9, 990 രൂപയാണ് വില.