2017 ന്റെ പകുതിയിൽ ഇന്ത്യൻ വിപണികാത്തിരിക്കുന്ന മൂന്ന് സ്മാർട്ട് ഫോണുകളാണ് നോക്കിയ 6 ,വൺ പ്ലസ് 5 ,HTC U1.ഇതിൽ നമ്മൾ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് നോക്കിയ 6 തന്നെയാണ് .നോക്കിയ 6 പുറത്തിറങ്ങുന്നത് Qualcomm Snapdragon 430 പ്രോസസറിലാണ് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .16 മൃഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .രണ്ടുമോഡലുകൾ ആണ് പുറത്തിറങ്ങുന്നത് .
3 ജിബിയുടെ റാം ,കൂടാതെ 4 ജിബിയുടെ റാം .17,500 രൂപമുതൽ 21000 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .നോക്കിയ 6 കൂടാതെ നോക്കിയ 5 ,നോക്കിയ 3 എന്നിമോഡലുകളും പുറത്തിറങ്ങുന്നു .HTC യുടെ വളരെ പ്രതീക്ഷയേറിയ ഒരു മോഡലാണ് HTC U11.Snapdragon 835 SoC ലാണ് ഇതിന്റെ പ്രവർത്തനം .5.5ഇഞ്ചിന്റെ Quad-HD ഡിസ്‌പ്ലേയാണുള്ളത് .
4 ജിബിയുടെ ആം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇനി ജൂണിൽ പുറത്തിറങ്ങുന്ന മറ്റൊരു മോഡലാണ് വൺ പ്ലസ് 5.വൺ പ്ലസ് 3Tയ്ക്ക് ശേഷം പുറത്തിറക്കുന്ന ഒരു മോഡലാണിത് .Snapdragon 835 SoC പ്രോസസറിൽ ആണ് പ്രവർത്തനം .3,000mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .