April 11-ന് ഐഖൂവിന്റെ പുത്തൻ ഫോൺ iQOO Z10 പുറത്തിറങ്ങുകയാണ്. Z-സീരീസിലെ ഈ ഫോൺ മിഡ്-റേഞ്ച് കസ്റ്റമേഴ്സിന് വേണ്ടിയുള്ളതാണ്. ഏപ്രിൽ 11 ന് ഇന്ത്യയിൽ iQOO Z10 സീരീസ് പുറത്തിറക്കുമ്പോൾ പ്രതീക്ഷിക്കാനുള്ള ഫീച്ചറുകളും ഏറെയാണ്.
ഐഖൂ Z10 ഫോണിനൊപ്പം Z10x എന്ന മോഡലും വരുന്നുണ്ട്. ഇതിൽ ഐഖൂ Z10 20,000 രൂപ റേഞ്ചിലുള്ള ഫോണായിരിക്കും. എന്നാൽ Z10എക്സ് എന്ന ഫോൺ 15000 രൂപയ്ക്കും താഴെയാകും വില.ഉച്ചയ്ക്ക് 12 മണി മുതൽ ഐഖൂ യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.
സാധാരണ ഐഖൂ ഫോണുകളെന്നാൽ അത് യൂത്തിന് വേണ്ടിയുള്ളതായിരിക്കുമല്ലോ! ഐഖൂ Z10 ഫോണുകളാകട്ടെ കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് രംഗപ്രവേശം ചെയ്യുന്നത്. ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.
നമ്മൾ ഇതുവരെ സ്ലിം ഫോൺ ട്രെൻഡും കൂറ്റൻ ബാറ്ററി ഫോണുകളുടെയും പിന്നാലെയായിരുന്നു. എന്നാൽ ഇവ രണ്ടും ഒരുമിച്ച് വന്നാലോ! അതാണ് ശരിക്കും ഐഖൂ Z10 എന്ന മിഡ് റേഞ്ച് ഫോണുകൾ.
8mm-നേക്കാൾ കുറഞ്ഞ കനമുള്ള സ്മാർട്ഫോണായിരിക്കും ഇത്. ഈ മെലിഞ്ഞ ഫോണിൽ ഐഖൂ മിക്കവാറും 7300 mAh ബാറ്ററിയായിരിക്കും ഉൾപ്പെടുത്തുന്നത്. ഈ ഫോണിൽ 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററിയുടെ ഹൈപ്പാണ് ശരിക്കും ഈ ഐഖൂ ഫോണിനെ ചർച്ചയാക്കുന്നതും. Z10 ഫോണിനൊപ്പമുള്ള Z10x എന്ന മോഡലിൽ 6500mAh ബാറ്ററിയായിരിക്കും കൊടുക്കുക.
ഐക്യുഒ ഇസഡ് 10 സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 SoC പ്രോസസറുള്ള ഫോണാണിത്. ഇതിൽ Z10എക്സ് മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. 5000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ടാകും. ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമുള്ള ഫോണാണിത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് വേർഷൻ ആയിരിക്കും ഫോണിൽ കൊടുക്കുക.
Also Read: iPhone Price: ട്രംപിന്റെ താരിഫ് എഫക്റ്റിൽ ഐഫോൺ 16 ഉൾപ്പെടെ ഇനി എത്ര വിലയാകും?
ഐഖൂ ഈ സ്മാർട്ഫോണിൽ ട്രിപ്പിൾ ക്യാമറ അവതരിപ്പിച്ചേക്കുമെന്ന സന്തോഷ വാർത്തയും വരുന്നുണ്ട്. 4K വീഡിയോ റെക്കോഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. 50MP Sony IMX882 സെൻസറും ഈ സ്മാർട്ഫോണിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഐഖൂ നിയോ 10R അവതരിപ്പിച്ച് വിപണിയെ ഞെട്ടിച്ച കമ്പനി 20000 രൂപ ഫോണുമായി നാളെയെത്തും. ലീക്കുകളിലെ വിവരമനുസരിച്ച് നോക്കുമ്പോൾ ഇത് ഇന്ത്യൻ വിപണിയുടെ പ്രിയപ്പെട്ട ഫോണായേക്കും.