Upcoming OnePlus Phone: വൺപ്ലസ് ആരാധകർക്കായി ഇന്ന് പുതിയ ഫോണെത്തും. മിഡ്റേഞ്ച് ബജറ്റുകാർ കാത്തിരിക്കുന്ന OnePlus Nord 4 ലോഞ്ച് ചെയ്യുന്നു. നോർഡ് സീരീസിലെ പുതിയ താരവും മുൻ മോഡലുകളെ പോലെ വിപണിശ്രദ്ധ നേടും.
ഇറ്റലിയിലെ മിലാനിലെ വൺപ്ലസ് സമ്മർ ലോഞ്ച് ഇവന്റിലാണ് ഫോൺ അവതരിപ്പിക്കുന്നത്. വൺപ്ലസ് നോർഡ് 4-നൊപ്പം മറ്റ് ചില ഡിവൈസുകൾ കൂടി ലോഞ്ച് ചെയ്യുന്നുണ്ട്. വൺപ്ലസ് പാഡ് 2, നോർഡ് ബഡ്സ് 2 Proയും ലോഞ്ചിനുണ്ട്. ഇതിനൊപ്പം വൺപ്ലസ് Watch 2R കൂടി പുറത്തിറങ്ങുന്നു.
6.74-ഇഞ്ച് വലിപ്പമുള്ള വൺപ്ലസ് നോർഡ് 4 ആണ് ലോഞ്ചിനെത്തുന്നത്. Tianma U8+ OLED ഡിസ്‌പ്ലേയിലായിരിക്കും ഫോൺ വരുന്നത്. ഫോൺ സ്ക്രീനിന് 2772×1240 പിക്‌സൽ റെസല്യൂഷനുണ്ട്.
120Hz വരെ റീഫ്രെഷ് റേറ്റായിരിക്കും ഈ സ്മാർട്ഫോണിനുള്ളത്. 2150 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും വൺപ്ലസ് നോർഡ് 4-ലുണ്ടാകും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജി സപ്പോർട്ടുണ്ടാകും.
ക്വാൽകോം Snapdragon 7+ Gen 3 ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയേക്കും. LPDDR5X റാമും UFS 4.0 സ്റ്റോറേജും ജോഡിയാക്കിയുള്ള പ്രോസസറായിരിക്കും ഫോണിലുണ്ടാകുക.
Sony LYT 600 സെൻസർ ഉൾപ്പെടുത്തിയാണ് വൺപ്ലസ് 5G ഫോണിലുള്ളത്. OIS സപ്പോർട്ടുള്ള ഫോണാണ് വൺപ്ലസ് നോർഡ് 4-ലുണ്ടാകുക. ഇതിന്റെ പ്രൈമറി ക്യാമറ 50MP ആണ്. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. മുൻവശത്ത് 16MP ഫ്രെണ്ട് ക്യാമറയും നൽകിയേക്കും.
ഡോൾബി അറ്റ്‌മോസ് സപ്പോർട്ടോടെ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 100W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസിന്റെ പുതിയ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5,500 mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നാണ് റിപ്പോർട്ട്.
നോർഡ് 4-ൽ വൺപ്ലസ് ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ തന്നെയുണ്ടാകും. ഓക്‌സിജൻ OS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആയിരിക്കും ഫോണിലുള്ളത്.
4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ കമ്പനി ഉറപ്പുനൽകുന്നു. 6 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും ഫോണിലുണ്ടാകും. അതായത് ആൻഡ്രോയിഡ് 18 വരെയുള്ള അപ്ഡേറ്റ് ലഭിക്കുന്നതാണ്.
വൺപ്ലസ് നോർഡ് ഫോണിലും ടാബ്ലെറ്റിലും AI ടൂളുകളുണ്ടാകും. ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും ദിവസേനയുള്ള കാര്യങ്ങൾക്കും എഐ ഉപയോഗിക്കാം. AI ഇറേസറിലൂടെ ഫോട്ടോകളിൽ നിന്ന് ആളുകളെ നീക്കം ചെയ്യാം. മുഖത്തിന് വ്യക്തത നൽകാൻ എഐ ക്ലിയർ ഫേസ് ഉൾപ്പെടുത്തിയേക്കും. റാം, സിപിയു, ബാറ്ററി പെർഫോമൻസ് അളക്കാനും എഐ ടെക്നോളജിയുണ്ടാകും.
Read More: പുതിയ താരം, iQoo Z9 Lite 5G പുറത്തിറക്കിയത് 12000 രൂപയിൽ താഴെ! ആദ്യ വിൽപ്പനയിൽ Free വിവോ ഇയർഫോണും
ഇറ്റലിയിൽ വച്ചാണ് വൺപ്ലസ് ലോഞ്ച് നടക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 6.30-നായിരിക്കും ഫോൺ റിലീസ് നടക്കുക. ലോഞ്ചിന് ശേഷം ആമസോണിലൂടെയായിരിക്കും സെയിൽ.