Amazing! ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ iPhone! ഇതുവരെയും ഇങ്ങനെയൊരു ഐഫോൺ വന്നിട്ടില്ല…

Updated on 21-Nov-2024
HIGHLIGHTS

iPhone ചരിത്രത്തിൽ ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ഫോൺ വരുന്നു

ഐഫോൺ 6-നേക്കാൾ കനം കുറഞ്ഞതായിരിക്കും സ്ലിം മോഡൽ എന്നാണ് ലഭിക്കുന്ന വിവരം

ഐഫോൺ പ്ലസ് മോഡൽ നിർത്തലാക്കാൻ ആപ്പിൾ പദ്ധതിയിട്ടിട്ടുണ്ട്

iPhone ചരിത്രത്തിൽ ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ഫോൺ വരുന്നു. ഇനി പുറത്തിറക്കുന്ന iPhone 17 സീരീസിലായിരിക്കും thinnest iPhone ഉൾപ്പെടുന്നത്. അടുത്ത വർഷം വരുന്ന ഐഫോണുകളിൽ വലിയ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.

കട്ടി കുറഞ്ഞ iPhone!

ഐഫോൺ പ്ലസ് മോഡൽ നിർത്തലാക്കാൻ ആപ്പിൾ പദ്ധതിയിട്ടിട്ടുണ്ട്. പകരം ഐഫോൺ 17 Slim പതിപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 6-നേക്കാൾ കനം കുറഞ്ഞതായിരിക്കും സ്ലിം മോഡൽ എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ രണ്ട് മാസമായി, വരാനിരിക്കുന്ന ഐഫോണിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ വരുന്നു. എന്നാൽ കട്ടി കുറഞ്ഞ ഐഫോൺ എന്നത് ശരിക്കും ടെക് ലോകത്തിനും ഐഫോൺ പ്രേമികൾക്കും പ്രതീക്ഷ നൽകുന്നു. ആപ്പിൾ പണ്ടത്തെ പോലെ നൂതന ടെക്നോളജി ഒന്നും അവതരിപ്പിക്കുന്നില്ല എന്ന വിമർശനങ്ങൾക്ക് ഇത് മറുപടി ആയേക്കും.

6mm കനമുള്ള iPhone

ഐഫോൺ 17 സ്ലിമ്മിന് വെറും 6mm കനമായിരിക്കും ഉണ്ടാകുക. അങ്ങനെയെങ്കിൽ, ഈ ഐഫോൺ ഡിസൈനിൽ വളരെ പ്രത്യേകതയുള്ള സ്മാർട്ഫോണായിരിക്കും. iPhone 17 എയർ എന്നും ചിലപ്പോൾ മോഡലിന് പേരിട്ടേക്കുമെന്നാണ് സൂചന.

ഐഫോൺ 6 vs ഐഫോൺ 17 എയർ

ആപ്പിളിന്റെ ഏറ്റവും കട്ടി കുറഞ്ഞ നിലവിലെ ഫോൺ ഐഫോൺ 6 ആണ്. ഇതിന് 6.9mm ആണ് കനം. ഇതിൽ നിന്നും 0.9mm കട്ടി കുറവായിരിക്കും upcoming iPhone-ൽ. ഐഫോൺ 16 പ്രോ ഫോണുകളുടെ കനം 8.25mm ആണ്. അപ്പോൾ വരാനിരിക്കുന്ന ഐഫോൺ 17 സ്ലിം എത്ര നേർത്ത സ്മാർട്ഫോണാണെന്നത് ചിന്തിക്കുക. ഐഫോൺ 17 സ്ലിം ആയാലും ഐഫോൺ 17 എയറായാലും ടെക് ലോകം ഈ ഡിസൈനായി കാത്തിരിക്കുകയാണ്.

സ്ലിം ഐഫോണിന്റെ പ്രത്യേകതകൾ

ഐഫോൺ 17 എയറിനെ കുറിച്ച് ചില സൂചനകൾ വരുന്നുണ്ട്. 3-നാനോമീറ്റർ A19 ചിപ്‌സെറ്റിൽ ഈ സ്മാർട്ഫോൺ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ 16 പ്രോയിലുള്ള A18 പ്രോ ചിപ്പിന്റെ അതേ ആർക്കിടെക്ചറാകാനും സാധ്യതയുണ്ട്.

ഫോട്ടോഗ്രാഫിയിലും ഐഫോൺ 17 സീരീസ് അതിശയിപ്പിച്ചേക്കും. എയർ മോഡലിൽ 48MP പിൻ ക്യാമറ നൽകിയേക്കുമെന്നാണ് സൂചന. ഇതിൽ 24MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും പ്രതീക്ഷിക്കുന്നു.

സാധാരണ ഐഫോൺ ലോഞ്ച് ഷെഡ്യൂൾ തന്നെ പിന്തുടരുകയാണെങ്കിൽ ഈ ഫോൺ അടുത്ത സെപ്തംബറിലെത്തിയേക്കും. ഐഫോൺ 17 എയർ 2025 സെപ്തംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. എന്നാലും ഇതിലെ ചില ഫീച്ചറുകളിൽ മാറ്റം വന്നേക്കും.

Read More: Flipkart Bonanza Sale: മൊബൈൽ ബൊണാൺസ വിൽപ്പനയിൽ iPhone 15 ഒന്നാന്തരം ഓഫറിൽ!

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :