ഇനി DSLR വേണോ ;200എംപി ക്യാമറയിൽ ഫോണുകൾ എത്തുന്നു ?
മികച്ച ക്യാമറകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
200 മെഗാപിക്സൽ ക്യാമറകളിൽ വരെ ഫോണുകൾ ചിലപ്പോൾ പ്രതീക്ഷിക്കാം
ഇന്ന് ഇന്ത്യൻ വിപണിയിൽ ഒരുപാടു മികച്ച സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചു സ്മാർട്ട് ഫോണുകൾ ഇന്ന് തിരഞ്ഞെടുക്കുവാൻ ധാരാളം ഓപ്‌ഷനുകളും ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെയാണ് ഇന്ന് വിപണിയിൽ മഴ ക്യാമറ സ്മാർട്ട് ഫോണുകളും ലഭിക്കുന്നുണ്ട് .
നമ്മൾ ഒരു സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ മിക്ക ഉപഭോക്താക്കളും നോക്കുന്ന കാര്യങ്ങളിൽ ഒന്നാണ് അതിന്റെ ക്യാമറകൾ .ഇന്ന് സ്മാർട്ട് ഫോണുകളിലെ ക്യാമറകൾ പലതരത്തിലുള്ള ആവിശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് .അതുപോലെ തന്നെ മികച്ച ഓപ്‌ഷനുകളും പുതിയ ഫോണുകളുടെ ക്യാമറകളിൽ ഉൾപ്പെടുത്താറുന്നുണ്ട് .
108 മെഗാപിക്സൽ ക്യാമറകളിൽ വരെ ഇന്ന് സ്മാർട്ട് ഫോണുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങ് .ഷവോമി കൂടാതെ റിയൽമി അടക്കമുള്ള സ്മാർട്ട് ഫോണുകളുടെ 108 മെഗാപിക്സൽ ക്വാഡ് ക്യാമറ ഫോണുകൾ ഇന്ന് ഇന്ത്യൻ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ലഭ്യമാക്കുന്നുണ്ട് .
എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം അടുത്ത വർഷം ചിലപ്പോൾ 200 മെഗാപിക്സൽ ക്യാമറകളിൽ വരെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .അതിൽ പ്രധാനമായും കേട്ട് വരുന്ന ഒരു പേരാണ് സാംസങ്ങ് .സാംസങ്ങിന്റെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ വരും വർഷങ്ങളിൽ വിപണിയിൽ പ്രതീക്ഷിക്കാം .അത്തരത്തിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് 200 എംപി ക്യാമറ ഫോണുകൾ .