ലാവയുടെ അഗ്നി എന്ന 5ജി സ്മാർട്ട് ഫോണുകളും കൂടാതെ പോക്കോ M4 പ്രൊ 5ജി ഫോണുകളും
നവംബർ ആദ്യം തന്നെ വിപണിയിൽ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .അതിൽ ആദ്യം എടുത്തു പറയേണ്ടത് ലാവയുടെ 5ജി സ്മാർട്ട് ഫോണുകളാണ് .ലാവയുടെ അഗ്നി എന്ന 5ജി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ നവംബർ 9നു പ്രതീക്ഷിക്കുന്നത് .
അതുപോലെ തന്നെ പൊക്കോയുടെ ഒരു 5ജി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നുണ്ട് .പോക്കോ എം 4 പ്രൊ 5ജി സ്മാർട്ട് ഫോണുകളാണ് നവംബർ 9നു വിപണിയിൽ പ്രതീഷിക്കുന്നത് .ഈ രണ്ടു ഫോണുകളാണ് നവംബർ 9നു വിപണിയിൽ എത്തുന്നത് .
POCO M4 PRO LEAKED SPECIFICATIONS
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ HD പ്ലസ് പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആകും വിപണിയിൽ എത്തുക .കൂടാതെ ഈ ഫോണുകൾക്ക് 90Hz റിഫ്രഷ് റേറ്റും ലഭിക്കുന്നതാണ് .കൂടാതെ ഈ 5ജി സ്മാർട്ട് ഫോണുകൾ Dimensity 810 പ്രോസ്സസറുകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .ആന്തരിക ഫീച്ചറുകളിൽ 4ജിബിയുടെ ,റാം 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ ആണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ പുറത്തുവരുന്ന ലീക്കുകൾ പ്രകാരം ഈ ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ .നവംബർ 9 നു ആണ് Poco M4 PRO 5ജി എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .