ഇന്ത്യയിൽ ഏപ്രിൽ 2നെത്തുന്ന 5G ഫോണാണ് Realme 12X. ഇന്ത്യക്കാരുടെ ജനപ്രിയ സ്മാർട്ഫോൺ ബ്രാൻഡാണ് റിയൽമി. വൺപ്ലസ് ഉൾപ്പെടെ നിരവധി കമ്പനികൾ ഏപ്രിൽ ആദ്യവാരം ലോഞ്ച് പ്രഖ്യാപിച്ചു. ഇവയോട് മത്സരിക്കാൻ റിയൽമി പുറത്തിറക്കുന്ന പുതിയ അവതാരമെന്ന് വേണമെങ്കിൽ 12X-നെ പറയാം.
വരാനിരിക്കുന്ന Realme 12X 5G ഫോണിന്റെ വില എത്രയാകുമെന്ന് അറിയാമോ? നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വില കുറവായിരിക്കും ഈ 5G ഫോണിന്. കാരണം, ലോ ബജറ്റ് ലിസ്റ്റിലേക്കാണ് റിയൽമി 12 സീരീസിലെ ഫോണെത്തുന്നത്. കമ്പനി തന്നെയാണ് റിയൽമി 12Xന്റെ വിലയെ കുറിച്ച് വെളിപ്പെടുത്തിയത്.
റിയൽമിയുടെ ഔദ്യോഗിക സൈറ്റിൽ വില പരിധിയെ കുറിച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നു. 12,000 രൂപയ്ക്കും താഴെയാകും ഫോണിന് വിലയാകുക എന്നാണ് ലഭിക്കുന്ന വിവരം.
2023ലെ ബെസ്റ്റ്- സെല്ലറായ റിയൽമി 11Xന്റെ പുതിയ വേർഷനാണിത്. 14,999 രൂപായായിരുന്നു റിയൽമി 11Xന്റെ വില. ഇതിനേക്കാൾ 2000 രൂപ വിലക്കുറവ് റിയൽമി 12Xന് ലഭിച്ചേക്കും. ഫോണിന്റെ വിൽപ്പനയെ കുറിച്ചും ചില വിവരങ്ങൾ വ്യക്തമാണ്. ഇതിന് മുമ്പ് റിയൽമിയുടെ ഈ ബജറ്റ് ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
45W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയാണ് ഫോണിലുണ്ടാവുക. ഒരു 15000 രൂപയ്ക്ക് അകത്ത് വരുന്ന ഫോണിൽ ഇത്രയും ഫാസ്റ്റ് ചാർജിങ് ഫീച്ചർ അതിശയകരമാണ്. 6.72-ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് റിയൽമിയിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ടാകും. 950nitsന്റെ ബ്രൈറ്റ്നെസ്സും ഫോൺ ഡിസ്പ്ലേയ്ക്ക് ലഭിച്ചേക്കും.
റിയൽമി 12X ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണായിരിക്കും. ഇതിന്റെ മെയിൻ സെൻസർ 50 മെഗാപിക്‌സലായിരിക്കുമെന്നാണ് സൂചന. രണ്ടാമത്തെ ക്യാമറയെ കുറിച്ചും ഫ്രെണ്ട് ക്യാമറയെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
6nm മീഡിയാടെക് ഡൈമൻസിറ്റി 6100+ 5G ചിപ്‌സെറ്റാണ് ഫോണിലുണ്ടാകുക. ഇതിൽ വിസി കൂളിങ് ഫീച്ചറുകളിൽ ഒപ്റ്റിക്കൽ പെർഫോമൻസ് പ്രതീക്ഷിക്കാം. IP54-സർട്ടിഫൈഡ് ബിൽഡാണ് റിയൽമി അവതരിപ്പിക്കുക. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ ഇത് സഹായിക്കും.
റിയൽമി 12X എയർ ജെസ്റ്റർ ഫീച്ചർ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. അതായത് ടച്ച് ചെയ്യാതെ ആംഗ്യം കാണിച്ച് ഫോൺ പ്രവർത്തിപ്പിക്കുന്നതാണ് ഈ ഫീച്ചർ. എന്നാൽ മൾട്ടി ടാസ്കിങ്ങിലും ഫാസ്റ്റ് പെർഫോമൻസിലും ഫോൺ അൽപം പിന്നോട്ടായിരിക്കും.
Realme 12X 5G ഫ്ലിപ്പ്കാർട്ട് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ പർച്ചേസിന് എത്തും. റിയൽമി ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഫോൺ വാങ്ങാൻ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരം.