35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

Updated on 31-Jul-2018
HIGHLIGHTS

മികച്ച പെർഫോമൻസ് സ്മാർട്ട് ഫോണുകൾ

 

ഇപ്പോൾ ഇവിടെ നിന്നും നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന അതും 35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്നതുമായ സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മനസ്സിലാക്കാം .

വൺ പ്ലസ് 6

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് . 6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .3300 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

ഗൂഗിൾ പിക്സൽ

ഗൂഗിളിന്റെ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഈ സ്മാർട്ട് ഫോൺ .4 GB | 32 GB & 128 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Qualcomm Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .2770 mAHബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്

നോക്കിയ 7 Plus 

6 ഇഞ്ചിന്റെ FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് . Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .25999 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

മോട്ടോ Z2 ഫോഴ്സ്

35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ റാം .6 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

 സാംസങ്ങ് ഗാലക്സി എ 8 പ്ലസ്

6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ 2.2GHz + 1.6GHz Exynos 7885 octa core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമെറയെക്കുറിച്ചു പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :