34,999 രൂപയ്ക്ക് ഫ്ലിപ് ഫോണുമായി Tecno. TECNO PHANTOM V Flip 2, PHANTOM V Fold 2 എന്നിവ ഒരുമിച്ച് പുറത്തിറക്കി. ലോഞ്ചിന്റെ ഭാഗമായാണ് 35000 രൂപയ്ക്ക് താഴെ വില.
PHANTOM V സീരീസിന്റെ ആദ്യ പതിപ്പിന്റെ ഫീഡ്‌ബാക്ക് ശരിക്കും വിശകലനം ചെയ്താണ് പുതിയ മോഡലിറക്കിയത്. ഫോണുകളുടെ ഡ്യൂറബിലിറ്റി, ഡിസ്‌പ്ലേ, ബാറ്ററി, മൊത്തത്തിലുള്ള അനുഭവം എന്നിവയെ കുറിച്ചുള്ള ആശങ്കകൾ പുതിയ മോഡലിൽ പരിഹരിച്ചു. ഇമേജ് കട്ടൗട്ട്, സർക്കിൾ പോലുള്ള gen AI ഫീച്ചറുകളും ഫോണിലുണ്ട്.
ടെക്നോ ഫാന്റം V ഫ്ലിപ് 2-വിന് ഒരു എയ്‌റോസ്‌പേസ്-ഗ്രേഡ് ഹിഞ്ച് സ്ക്രീനാണുള്ളത്. ഇത് 6.9 ഇഞ്ച് വലിപ്പമുള്ള പ്രധാന ഡിസ്‌പ്ലേയുമായി വരുന്നു. 3.64 ഇഞ്ച് കവർ സ്‌ക്രീനും കോർണിംഗ് ഗൊറില്ല ഗ്ലാസ് 8 പ്രൊട്ടക്ഷനുമുണ്ട്.
ഫുൾ-HD+ 1,080 x 2,640 പിക്സൽ റെസല്യൂഷൻ ഫോണിനിറെ സ്ക്രീനിനുണ്ട്. ഈ മെയിൻ ഡിസ്പ്ലേ LTPO AMOLED ടെക്നോളജിയിലാണ് നിർമിച്ചിട്ടുള്ളത്. 3.64-ഇഞ്ച് AMOLED കവർ ഡിസ്പ്ലേയും ഫോണിന് നൽകിയിരിക്കുന്നു.
മീഡീയാടെക് ഡൈമൻസിറ്റി 8200 ചിപ്‌സെറ്റിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിന് 8GB റാമും 256GB ഓൺബോർഡ് സ്റ്റോറേജുമുണ്ട്. OIS സപ്പോർട്ടോടെ വരുന്ന 50MP പ്രൈമറി റിയർ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് 50MP അൾട്രാ വൈഡ് സെൻസറും, 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
70W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ടെക്നോ ഫാന്റം വി ഫ്ലിപ്പ് 2 5G പിന്തുണയ്ക്കുന്നു. ഇതിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഫോണിന്റെ ബാറ്ററി 4,720mAh ആണ്. ഇത് AI- പവർ ഫീച്ചറുകളെയും സപ്പോർട്ട് ചെയ്യുന്നു. മൂൺഡസ്റ്റ് ഗ്രേയിലും ട്രാവെർട്ടൈൻ ഗ്രീനിലുമാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്.
Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…
ടെക്നോ ഫാന്റം V Flip 2-ന്റെ വില 34,999 രൂപയിൽ ആരംഭിക്കുന്നു. ഇത് ശരിക്കും ഫോൺ ലോഞ്ച് ചെയ്തതിന്റെ ഭാഗമായുള്ള വിലയാണ്. ആദ്യ സെയിൽ ആരംഭിക്കുന്നത് ഡിസംബർ 13-നാണ്. സാംസങ് ഫ്ലിപ്പിന്റെ അത്രയും മുന്തിയ ഫീച്ചറുകൾ ഇല്ലെങ്കിലും, ഭേദപ്പെട്ട പെർഫോമൻസ് ഇതിൽ ലഭിക്കും.
അതും താങ്ങാനാവുന്ന വിലയാണ് ഈ ഫ്ലിപ് ഫോണിലുള്ളത്. ക്യാമറയും സ്റ്റൈലും നോക്കി വാങ്ങുന്നവർക്ക് വേണ്ടിയുള്ള ഓപ്ഷനാണ്. 13-ാം തീയതി മുതൽ ഫോൺ ആമസോണിൽ ലഭ്യമാകും.