30000 രൂപയിൽ താഴെ Best iQOO Phones, പുതിയ ഫോൺ, മികച്ച പെർഫോമൻസ്, മികച്ച ക്യാമറ…
നിങ്ങളൊരു പുതിയ ഐഖൂ ഫോൺ വാങ്ങാനുള്ള ആലോചനയിലാണോ?
ക്യാമറകൾ, ഗെയിമിംഗ് ഡിസ്പ്ലേകൾ, പ്രോസസറുകൾ എന്നിവയ്‌ക്കെല്ലാം മികച്ച സ്മാർട്ഫോണുകളാണിവ
30,000 രൂപയിൽ താഴെയുള്ള ചില മികച്ച iQoo ഫോണുകൾ നോക്കാം
iQOO Phones ഗെയിമിങ്ങിന് മാത്രമുള്ള ഫോണല്ല, മികച്ച പെർഫോമൻസും ഡിസൈനും സ്മാർട്ഫോണുകൾക്കുണ്ട്. ക്യാമറകൾ, ഗെയിമിംഗ് ഡിസ്പ്ലേകൾ, പ്രോസസറുകൾ എന്നിവയ്‌ക്കെല്ലാം മികച്ച സ്മാർട്ഫോണുകളാണിവ. നിങ്ങളൊരു പുതിയ ഐഖൂ ഫോൺ വാങ്ങാനുള്ള ആലോചനയിലാണോ?
ബെസ്റ്റ് iQOO Phones
എങ്കിൽ 30,000 രൂപയിൽ താഴെയുള്ള ചില മികച്ച iQoo ഫോണുകൾ നോക്കാം. എല്ലാ സ്‌മാർട്ട്‌ഫോണുകളും കുറഞ്ഞത് 13+ ബാൻഡുകളുള്ള 5G ആണ്. അതിനാൽ ഗെയിമർമാർക്കും ഫോൺ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും ഇത് ബെസ്റ്റ് ചോയിസായിരിക്കും.
iQOO Phones: 25000 രൂപയ്ക്ക് താഴെ
25000 രൂപയ്ക്ക് താഴെ വാങ്ങാൻ പ്ലാനുള്ളവർക്ക് iQOO Z9s Pro 5G നല്ല ഓപ്ഷനാണ്. 25,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ ഫോൺ 24,998 രൂപയ്ക്ക് ലഭിക്കുന്നു.
Snapdragon 7 Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിൽ 50 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിരിക്കുന്നു. 8 എംപി കൂടി ചേർന്നുള്ള ഡ്യുവൽ പിൻ ക്യാമറയാണ് ഫോണിലുള്ളത്. 16 എംപി മുൻ ക്യാമറയും ഇതിലുണ്ട്.
ഫോണിൽ 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റിലാണ് അവതരിപ്പിച്ചത്. 5500 mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു. Buy From Here
iQOO Neo 7 Pro 5G
അടുത്ത സ്മാർട്ഫോൺ പ്രീമിയം ഡിസൈനും പെർഫോമൻസുമുള്ള ഐഖൂ നിയോ 7 പ്രോയാണ്. 31,000 രൂപ മുതൽ 32,000 രൂപയാണ് ഇതിന് ചിലവാകുന്നത്. 50MP+8MP+ 2MP പിൻ ക്യാമറയും 16 MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 6.78 ഇഞ്ച് ഡിസ്പ്ലേ, 120 HZ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണിത്.
ഈ ഐഖൂ സ്മാർട്ഫോണിന് 120W ഫാസ്റ്റ് ചാർജിങ്ങും, 5000 MAH ബാറ്ററിയുമാണുള്ളത്. സ്നാപ്ഡ്രാഗൺ 8 Plus Gen 1 ആണ് ഫോണിലെ പ്രോസസർ. Buy From Here
IQOO 9 SE 5G
30,990 രൂപ വിലയിൽ ലഭിക്കുന്ന മറ്റൊരു ബെസ്റ്റ് ഐഖൂ ഫോണാണിത്. iQoo 9 SE ട്രിപ്പിൾ റിയർ ക്യാമറയിലാണ് നിർമിച്ചിട്ടുള്ളത്. 48 MP+13MP + 2MP ചേർന്ന പിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് 16 MP മുൻ ക്യാമറയും നൽകിയിട്ടുണ്ട്.
6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും, സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമാണ് ഫോണിലുള്ളത്. 66W ഫാസ്റ്റ് ചാർജിങ്ങിനെ ഐക്യൂ 9 SE സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 4500 mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. Buy From Here
ഐഖൂ നിയോ9 പ്രോ 5G
സൂപ്പർ കംപ്യൂട്ടിങ് ചിപ്പ് Q1 ഉൾപ്പെടുത്തിയുള്ള ഫോണാണിത്. Sony IMX920 ലെൻസുള്ള ഉപയോഗിച്ചുകൊണ്ട് പ്രീമിയം ലെവൽ പെർഫോമൻസ് ഫോട്ടോഗ്രാഫിയിൽ ലഭിക്കും. ഇത് 30,000 രൂപയ്ക്കും മുകളിലാണ് വിലയാകുന്നത്. Buy From Here
ഇപ്പോൾ സ്മാർട്ഫോൺ 33,999 രൂപയ്ക്ക് ആമസോണിൽ വിൽക്കുന്നു. LTPO AMOLED ഡിസ്പ്ലേയും 5160mAh ബാറ്ററിയുമാണ് നിയോ 9 പ്രോയിലുള്ളത്. ഇതിന് ഫാസ്റ്റ് പെർഫോമൻസ് തരുന്നത് ക്വാൽകോമിന്റെ Snapdragon 8gen2 പ്രോസസറാണ്.
Also Read: 50MP ക്യാമറ, Snapdragon പ്രോസസറുള്ള OnePlus 10T 5G സ്റ്റൈലിഷ് ഫോൺ 10000 രൂപയോളം കിഴിവിൽ
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile