20000 രൂപയ്ക്ക് താഴെ ഏപ്രിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

20000 രൂപയ്ക്ക് താഴെ ഏപ്രിൽ വാങ്ങിക്കാവുന്ന  സ്മാർട്ട് ഫോണുകൾ
HIGHLIGHTS

20000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറയിൽ ഇപ്പോൾ 10000 രൂപയ്ക്ക് താഴെവരെ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്  ഇന്ത്യൻ വിപണിയിൽ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കുറച്ചു സ്മാർട്ട് ഫോണുകളെകുറിച്ചാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .13999 രൂപമുതൽ ലഭ്യമാകുന്നു .

ഹോണറിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ 9 ലൈറ്റ് 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .10999 രൂപമുതൽ ലഭ്യമാകുന്നു .

ഷവോമിയുടെ റെഡ്മി 5 

5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720×1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും  വിപണിയിൽ എത്തുന്നു .

സ്നാപ്ഡ്രാഗൺ 450  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്

ഹോണർ 7x 

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്

മോട്ടോയുടെ ജി5s പ്ലസ് 

മോട്ടോയുടെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു മോട്ടോയുടെ ജി5s പ്ലസ് .5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .Android v7.1 Nougat ,Snapdragon 625  എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .13+13MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .15000 രൂപയ്ക്ക് താഴെ ഇത് ലഭ്യമാകുന്നു .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo