നിങ്ങൾ ബജറ്റിന് അനുയോജ്യമായ സ്മാർട്ഫോണുകളാണ് നോക്കുന്നതെങ്കിൽ, Best Redmi Phones ഞങ്ങൾ പറഞ്ഞുതരാം. 20,000 രൂപയിൽ താഴെ വിലയാകുന്ന മികച്ച ഫോണുകളാണ് ഇവിടെ വിശദീകരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ഫോണുകളാണിവ. ഗെയിമിംഗ് മുതൽ ഫോട്ടോഗ്രാഫി വരെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ ഇതിലൂടെ നടക്കും.
200MP ക്യാമറയും 108MP ക്യാമറയുമൊക്കെ വരുന്ന സ്മാർട്ഫോണുകളുണ്ട്. അതുപോലെ കരുത്തൻ ബാറ്ററിയും AMOLED ഡിസ്പ്ലേയുമുള്ള സ്മാർട്ഫോണുകളും ഇവിടെ വിവരിക്കുന്നു. 20,000 രൂപയിൽ താഴെയുള്ള മികച്ച 5 റെഡ്മി സ്മാർട്ട്ഫോണുകൾ ഇതാ.
അടുത്തിടെ വന്ന റെഡ്മി നോട്ട് 14 സ്റ്റാൻഡേർഡ് മോഡൽ മികച്ച റെഡ്മി ഫോണാണ്. എന്നാൽ ഇതിന് പുറമെ മറ്റ് 5 ഫോണുകൾ പരിചയപ്പെടാം. ഓരോന്നിന്റെയും വില അറിയാൻ പർച്ചേസിന് നൽകിയിരിക്കുന്ന ലിങ്ക് പരിശോധിച്ചാൽ മതി. പുതിയതായി എത്തിയ Redmi Note 14 ഫോണിനെ കുറിച്ച് അറിയേണ്ടവർ, ഇത് ക്ലിക്ക് ചെയ്യാം.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയും, 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. ഫോണിന് ഡോൾബി വിഷൻ സപ്പോർട്ടുണ്ട്. സ്നാപ്ഡ്രാഗൺ 7s Gen 2 ആണ് ഇതിലെ പ്രോസസർ. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരെ നീളുന്ന കോൺഫിഗറേഷനുമുണ്ട്.
200MP മെയിൻ സെൻസറാണ് ഫോണിലുള്ളത്. ഇതിന് 8MP അൾട്രാവൈഡ് ലെൻസും, 2MP മാക്രോ ലെൻസും നൽകിയിരിക്കുന്നു. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5100mAh ബാറ്ററി ഇതിലുണ്ട്. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്
120Hz റിഫ്രഷ് റേറ്റുള്ള ഫോണാണ് റെഡ്മി നോട്ട് 13 5G. ഇതിന് 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. ഫോണിൽ സ്നാപ്ഡ്രാഗൺ 4 Gen 2 AE മൊബൈൽ പ്ലാറ്റ്ഫോം നൽകിയിരിക്കുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 108MP ആണ്. 2MP മാക്രോ ലെൻസും ഇതിൽ നൽകിയിരിക്കുന്നു. 33W ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണിന് 5030mAh ബാറ്ററിയുണ്ട്. ഇവിടെ നിന്നും വാങ്ങൂ…
റെഡ്മി നോട്ട് 12 Pro 5G 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ്. 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫോണാണിത്. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറാണ് ഇതിലുള്ളത്. 8GB വരെ റാമും 256GB സ്റ്റോറേജും ഉള്ള ഫോണാണിത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്.
50MP പ്രൈമറി സെൻസർ, 8MP അൾട്രാവൈഡ് ലെൻസും ലഭിക്കുന്നു. അതുപോലെ 2MP മാക്രോ ലെൻസ് സ്മാർട്ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിന് 5000mAh ബാറ്ററിയുണ്ട്. വാങ്ങാനുള്ള ലിങ്ക്.
Also Read: Best Flagship Phone: എല്ലാം തികഞ്ഞ iQOO 13 5G, എന്തുകൊണ്ട് നിങ്ങൾ മിസ്സാക്കരുത്!
റെഡ്മി നോട്ട് 12 ഫോണിലുള്ളത് 6.67 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ്. ഇതിൽ 120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. സ്നാപ്ഡ്രാഗൺ 4 Gen 1 പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ 48MP മെയിൻ സെൻസറും 8MP അൾട്രാവൈഡ് ലെൻസുമുണ്ട്. 2MP മാക്രോ ലെൻസ് കൂടി ചേർന്നാ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5000mAh ബാറ്ററിയും ഫോണിലുണ്ട്. വാങ്ങാനുള്ള ലിങ്ക്.
6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 90Hz റിഫ്രഷ് റേറ്റുണ്ട്. സ്‌നാപ്ഡ്രാഗൺ 4 Gen 2 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ 50MP ആണ്. 2MP ഡെപ്ത് സെൻസറും ഫോണിൽ ഉൾപ്പെടുന്നു. 5000mAh ബാറ്ററി 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. വാങ്ങാനുള്ള ഒഫിഷ്യൽ ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.