Best samsung phones: ട്രിപ്പിൾ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള Samsung 5G ഫോണുകൾ 20000 രൂപയ്ക്ക് താഴെ…

Best samsung phones: ട്രിപ്പിൾ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള Samsung 5G ഫോണുകൾ 20000 രൂപയ്ക്ക് താഴെ…
HIGHLIGHTS

കട്ടിങ് എഡ്ജ് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ തന്നെ ആൻഡ്രോയിലെ പേരുകേട്ട ഫോണുകളാണ് സാംസങ്ങിന്റേത്

ഇവിടെ വിവരിക്കുന്ന ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറയുള്ളവയുമുണ്ട്

ക്യാമറ, ബാറ്ററി, പ്രോസസറിലെല്ലാം കേമനായ ഒരു സ്മാർട്ഫോൺ പറഞ്ഞുതരാം

Best samsung phones: നിങ്ങൾ മികച്ചൊരു മിഡ് റേഞ്ച് ഫോണിനായുള്ള അന്വേഷണത്തിലാണോ? എങ്കിൽ ക്യാമറ, ബാറ്ററി, പ്രോസസറിലെല്ലാം കേമനായ ഒരു സ്മാർട്ഫോൺ പറഞ്ഞുതരാം. ഡിസൈനിലും ബോഡി ബിൽഡിങ്ങിലുമെല്ലാം സാംസങ് മികവ് പുലർത്താറുണ്ട്. 20000 രൂപയാണ് സ്മാർട്ഫോൺ വാങ്ങാനുള്ള നിങ്ങളുടെ ബജറ്റെങ്കിൽ ഏറ്റവും കിടിലൻ സെറ്റുകൾ തന്നെ ഇവിടെ വിവരിക്കുന്നു.

Best samsung phones

കട്ടിങ് എഡ്ജ് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ തന്നെ ആൻഡ്രോയിലെ പേരുകേട്ട ഫോണുകളാണ് സാംസങ്ങിന്റേത്. ഇവിടെ വിവരിക്കുന്ന ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറയുള്ളവയുമുണ്ട്. അതുപോലെ കരുത്തൻ ബാറ്ററിയുള്ളതിനാൽ ദീർഘനേരത്തേക്ക് ഉപയോഗിച്ചാലും ചാർജ് കാലിയാകില്ല.

Samsung Galaxy M53 5G

ഓഫർ സമയചത്ത20000 രൂപ റേഞ്ചിൽ ലഭിക്കുന്ന സ്മാർട്ഫോണാണിത്. 120Hz റിഫ്രഷ് റേറ്റിൽ sAmoled ഡിസ്പ്ലേയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. 108MP ക്യാമറ ഗാലക്സി M53 ഫോണിലുണ്ട്. 8MP+2MP കൂടി ചേർന്നതാണ് ഫോണിന്റെ ക്യാമറ യൂണിറ്റ്. 5000 mAh ആണ് ഇതിന്റെ ബാറ്ററി.

സാംസങ് ഗാലക്സി A15 5G

15,998 രൂപയ്ക്കാണ് ഈ സാംസങ് ഫോൺ ആമസോണിൽ വിൽക്കുന്നത്. ഇതിലെ പ്രോസസർ എക്സിനോസ് അല്ല, പകരം മീഡിയാടെക് ഡൈമൻസിറ്റി 6100+ ആണുള്ളത്. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും 5MP+2MP സെൻസറുകളും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് 5000 mAh-ന്റെ പവർഫുൾ ബാറ്ററിയുമുണ്ട്.

Best samsung phones: ഗാലക്സി M35 5G

6000 mAh-ന്റെ പവർഫുൾ ബാറ്ററിയുള്ള ഫോണാണിത്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ്സിന്റെ പ്രൊട്ടക്ഷൻ ഈ സാംസങ് ഡിവൈസിനുണ്ട്. ഒക്ടാ കോർ പ്രോസസറും അമോലെഡ് ഡിസ്പ്ലേയുമുള്ള സ്മാർട്ഫോണാണിത്. ഇതിലും ട്രിപ്പിൾ ക്യാമറ തന്നെയാണുള്ളത്. 50MP+8MP+2MP ചേർന്നതാണ് ക്യാമറ സിസ്റ്റം. 16999 രൂപയ്ക്ക് ആമസോണിൽ ഫോൺ ലഭ്യമാണ്.

സാംസങ് ഗാലക്സി F15 5G

സാംസങ് അമോലെഡ് ഡിസ്പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണാണ് ഗാലക്സി F15 5G. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറും, 6000 mAh ബാറ്ററിയും ഇതിനുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയിൽ 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുണ്ട്. ഈ സാംസങ് ഫോൺ നിങ്ങൾക്ക് 14000 രൂപയ്ക്ക് താഴെ ലഭിക്കുന്നതാണ്.

Also Read: 99999 രൂപയുടെ Samsung Galaxy ഫോൺ 56999 രൂപയ്ക്ക് വിൽക്കുന്നു, festival offer പരിമിതകാലത്തേക്ക് മാത്രം…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo