10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന അസൂസിന്റെ പുതിയ ഫോൺ എത്തി

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന അസൂസിന്റെ പുതിയ ഫോൺ എത്തി
HIGHLIGHTS

അസൂസിന്റെ സെൻഫോൺ ലൈവ് വിപണിയിൽ എത്തി ,വില 7,484 രൂപ ?

അസൂസിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ലോകവിപണിയിൽ പുറത്തിറക്കി .മികച്ച സവിശേഷതയിലാണ് ഈ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ തന്നെയാണിത് .എന്നാൽ ആന്തരിക സവിശേഷതകൾ എല്ലാം തന്നെ വെറും ആവറേജ് മാത്രമാണ് നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

5.5ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .18:9 ഡിസ്പ്ലേ  റെഷിയോയും ഇതിനുണ്ട് .എന്നാൽ റാംമ്മിന്റെ കാര്യത്തിൽ വെറും ആവറേജിൽ ഒതുങ്ങി നില്കുന്നു .1 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android Oreo (Go Edition)  ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ ൫ മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .

3,000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ലോകവിപണിയിൽ വിലവരുന്നത് $109 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 7,484 രൂപയ്ക്ക് അടുത്ത് വരും .മിഡ്‌നെറ്റ് ബ്ലാക്ക് എന്ന നിറത്തിൽ മാത്രമാണ് ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നത് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തുന്നതായിരിക്കും .

 
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo