72,999 രൂപയ്ക്കാണ് Samsung Galaxy S22 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2022-ലെ സാംസങ്ങിന്റെ Flagship ഫോണാണിത്. ഇപ്പോഴിതാ ഫോൺ പകുതി വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രീമിയം ഫോൺ മിഡ്-റേഞ്ച് ബജറ്റിൽ വാങ്ങാനുള്ള Special Offer ആണിത്.
56 ശതമാനം വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിലും ആമസോണിലും Samsung ഫോൺ വിറ്റഴിക്കുന്നു. എന്നാൽ ആമസോൺ ഓഫറിന് മീതെ ഓഫർ വച്ചിരിക്കുകയാണ്. Galaxy S22-ന്റെ പച്ച നിറത്തിലുള്ള ഫോണിന് വമ്പൻ വിലക്കിഴിവാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ബാങ്ക് ഓഫറുകളും EMI ഓപ്ഷനുകളും ലഭിക്കും. കൂടാതെ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.
6.1 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് സാംസങ് ഫോണിലുള്ളത്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഈ ഫോണിനുണ്ട്. സ്ക്രീനിന്റെ റീഫ്രെഷ് റേറ്റ് 120Hz ആണ്. ഇതിൽ സാംസങ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള One UI 4.1 ആണ് നൽകിയിട്ടുള്ളത്. 4 ഒഎസ് അപ്ഡേറ്റുകൾ കമ്പനി ഉറപ്പുനൽകുന്നുണ്ട്.
ആർമർ അലുമിനിയം ഫ്രെയിമാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ്+ പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 പ്രോസസറാണ് ഫോണിലുള്ളത്. 25W ചാർജറിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാംസങ് ഫോണിൽ 3,700mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 15W വയർലെസ് ചാർജിങ്ങിനെയും ഗാലക്സി എസ്22 സപ്പോർട്ട് ചെയ്യുന്നു. IP68 റേറ്റിങ്ങോടെയാണ് സ്മാർട്ഫോൺ വിപണിയിൽ എത്തിച്ചിരുന്നത്.
ക്യാമറയിൽ പ്രീമിയം പെർഫോമൻസ് തന്നെ ഗാലക്‌സി എസ് 22 ഒരുക്കി. ട്രിപ്പിൾ ക്യാമറയാണ് സാംസങ് ഗാലക്സി എസ്22-ലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 4K വീഡിയോ റെക്കോഡിങ് സൌകര്യം ഈ സ്മാർട്ഫോണിലുണ്ട്. ഇതിൽ 12MPയുടെ അൾട്രാവൈഡ് സെൻസർ നൽകിയിട്ടുണ്ട്. 3x സൂമോടുകൂടിയ 10MP ടെലിഫോട്ടോ സെൻസറും ഉൾപ്പെടുന്നു.
READ MORE: ലോ ബജറ്റിലേക്ക് Realme ആവേശം! പുതിയ സി സീരീസ് Realme Phone 10000 രൂപയ്ക്കും താഴെയോ? TECH NEWS
ഫ്ലിപ്കാർട്ടിലും ആമസോണിലും 36,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. എന്നാൽ ആമസോണിൽ ഗാലക്സി എസ്22-ന്റെ ഗ്രീൻ നിറത്തിന് പ്രത്യേക ഓഫറുണ്ട്. 36,200 രൂപയ്ക്ക് ഗാലക്സി എസ്22 പർച്ചേസ് ചെയ്യാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ…
8 ജിബി റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഈ ഓഫർ. 2000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. 1,630 രൂപ വരെ ഇഎംഐ വഴി കിഴിവ് നേടാം. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യം.