digit zero1 awards

Special Offer: അവിശ്വസനീയം, Samsung ഫ്ലാഗ്ഷിപ്പ് ഫോണിന് 50% വിലക്കുറവ്!

Special Offer: അവിശ്വസനീയം, Samsung ഫ്ലാഗ്ഷിപ്പ് ഫോണിന് 50% വിലക്കുറവ്!
HIGHLIGHTS

Samsung Galaxy S22 ഏറ്റവും വിലക്കുറവിൽ വാങ്ങാം

56 ശതമാനം വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിലും ആമസോണിലും ഫോൺ വിറ്റഴിക്കുന്നു

പ്രീമിയം ഫോൺ മിഡ്-റേഞ്ച് ബജറ്റിൽ വാങ്ങാനുള്ള Special Offer ആണിത്

72,999 രൂപയ്ക്കാണ് Samsung Galaxy S22 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2022-ലെ സാംസങ്ങിന്റെ Flagship ഫോണാണിത്. ഇപ്പോഴിതാ ഫോൺ പകുതി വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രീമിയം ഫോൺ മിഡ്-റേഞ്ച് ബജറ്റിൽ വാങ്ങാനുള്ള Special Offer ആണിത്.

Samsung Galaxy S22 ഓഫർ

56 ശതമാനം വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിലും ആമസോണിലും Samsung ഫോൺ വിറ്റഴിക്കുന്നു. എന്നാൽ ആമസോൺ ഓഫറിന് മീതെ ഓഫർ വച്ചിരിക്കുകയാണ്. Galaxy S22-ന്റെ പച്ച നിറത്തിലുള്ള ഫോണിന് വമ്പൻ വിലക്കിഴിവാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ബാങ്ക് ഓഫറുകളും EMI ഓപ്ഷനുകളും ലഭിക്കും. കൂടാതെ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.

Samsung Galaxy S22 ഓഫർ
Samsung പ്രീമിയം ഫോൺ മിഡ്-റേഞ്ച് ബജറ്റിൽ

Samsung Galaxy S22 പ്രത്യേകതകൾ

6.1 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് സാംസങ് ഫോണിലുള്ളത്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഈ ഫോണിനുണ്ട്. സ്ക്രീനിന്റെ റീഫ്രെഷ് റേറ്റ് 120Hz ആണ്. ഇതിൽ സാംസങ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള One UI 4.1 ആണ് നൽകിയിട്ടുള്ളത്. 4 ഒഎസ് അപ്ഡേറ്റുകൾ കമ്പനി ഉറപ്പുനൽകുന്നുണ്ട്.

ആർമർ അലുമിനിയം ഫ്രെയിമാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ്+ പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 പ്രോസസറാണ് ഫോണിലുള്ളത്. 25W ചാർജറിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാംസങ് ഫോണിൽ 3,700mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 15W വയർലെസ് ചാർജിങ്ങിനെയും ഗാലക്സി എസ്22 സപ്പോർട്ട് ചെയ്യുന്നു. IP68 റേറ്റിങ്ങോടെയാണ് സ്മാർട്ഫോൺ വിപണിയിൽ എത്തിച്ചിരുന്നത്.

ക്യാമറയിൽ പ്രീമിയം പെർഫോമൻസ് തന്നെ ഗാലക്‌സി എസ് 22 ഒരുക്കി. ട്രിപ്പിൾ ക്യാമറയാണ് സാംസങ് ഗാലക്സി എസ്22-ലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 4K വീഡിയോ റെക്കോഡിങ് സൌകര്യം ഈ സ്മാർട്ഫോണിലുണ്ട്. ഇതിൽ 12MPയുടെ അൾട്രാവൈഡ് സെൻസർ നൽകിയിട്ടുണ്ട്. 3x സൂമോടുകൂടിയ 10MP ടെലിഫോട്ടോ സെൻസറും ഉൾപ്പെടുന്നു.

READ MORE: ലോ ബജറ്റിലേക്ക് Realme ആവേശം! പുതിയ സി സീരീസ് Realme Phone 10000 രൂപയ്ക്കും താഴെയോ? TECH NEWS

ഓഫർ ഇങ്ങനെ…

ഫ്ലിപ്കാർട്ടിലും ആമസോണിലും 36,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. എന്നാൽ ആമസോണിൽ ഗാലക്സി എസ്22-ന്റെ ഗ്രീൻ നിറത്തിന് പ്രത്യേക ഓഫറുണ്ട്. 36,200 രൂപയ്ക്ക് ഗാലക്സി എസ്22 പർച്ചേസ് ചെയ്യാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ

8 ജിബി റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഈ ഓഫർ. 2000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. 1,630 രൂപ വരെ ഇഎംഐ വഴി കിഴിവ് നേടാം. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo