40000 രൂപയ്ക്ക് 12GB റാം iQOO Flagship ഫോൺ സ്വന്തമാക്കാം! യൂത്തന്മാരുടെ ഫേവറിറ്റ് സെറ്റിന് WOW OFFER

40000 രൂപയ്ക്ക് 12GB റാം iQOO Flagship ഫോൺ സ്വന്തമാക്കാം! യൂത്തന്മാരുടെ ഫേവറിറ്റ് സെറ്റിന് WOW OFFER
HIGHLIGHTS

ഇപ്പോഴിതാ 12GB റാമും 256G സ്റ്റോറേജുമുള്ള ഫോണിന് വിലക്കിഴിവുണ്ട്

ഐക്യുൂ 12 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ 52,999 രൂപയിലാണ് ലോഞ്ച് ചെയ്തത്

ഒറ്റയടിക്ക് 11000 രൂപ വെട്ടിക്കുറച്ചാണ് ഫോൺ വിൽക്കുന്നത്

iQOO 12 Offer: 40000 രൂപയ്ക്ക് ഒരു പുത്തൻ ഫോൺ നോക്കുകയാണോ? എങ്കിൽ നിങ്ങൾക്ക് iQOO Flagship ഫോൺ സ്വന്തമാക്കാം. കാരണം ഫോണിന് ആമസോണിൽ വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 11000 രൂപ വെട്ടിക്കുറച്ചാണ് ഫോൺ വിൽക്കുന്നത്. ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പരിഗണിക്കേണ്ട ഡീലാണിത്.

iQOO Flagship ഫോണിന് ആമസോൺ വിലക്കിഴിവ്

ഐക്യുൂ 12 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ 52,999 രൂപയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ 12GB റാമും 256G സ്റ്റോറേജുമുള്ള ഫോണിന് വിലക്കിഴിവുണ്ട്. നിലവിൽ, ആമസോൺ ഈ ഫോൺ 11,000 രൂപയുടെ ഇൻസ്റ്റന്റ് വിലക്കുറവിൽ വിൽക്കുന്നു. ഇങ്ങനെ ഫോണിന്റെ വില 41,999 രൂപയായി കുറഞ്ഞു. ശ്രദ്ധിക്കേണ്ടത് ഐഖൂ 12 ലെജൻഡ് എഡിഷനാണ് ഈ വിലക്കുറവ്. Federal ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 1000 രൂപ വരെ ഇളവ് നേടാനാകും. 40999 രൂപയ്ക്ക് 12ജിബി റാം ഐഖൂ 12 പർച്ചേസ് ചെയ്യാം.

iQOO 12 Offer
iQOO 12 Offer

ഇനി പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ വേറെയും ഓഫറുണ്ട്. 39,700 രൂപ വരെ ഇങ്ങനെ എക്സ്ചേഞ്ച് ഓഫറായി നേടാം. 1,892.32 നോ-കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഐഖൂ 12: ഫീച്ചറുകൾ

6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഖൂ 12. ഇതിന് 144Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റാണ് വരുന്നത്. ഐഖൂ 12-ന്റെ ഡിസ്‌പ്ലേ 1.5K റെസല്യൂഷനിൽ വരുന്നു. ഇതിന് HDR10+- സപ്പോർട്ടുമുണ്ട്. ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണുള്ളത്. ഇത് ഫാസ്റ്റ് പെർഫോമൻസ് മാത്രമല്ല മൾട്ടി ടാസ്കിങ്ങിലും ഗെയിമിങ്ങിലും നല്ല എക്സ്പീരിയൻസാകുന്നു. ഗെയിമിങ് പ്രേമികൾക്കായി മികച്ച പെർഫോമൻസ് നൽകുന്നതിന് Q1 ഗെയിമിംഗ് ചിപ്‌സെറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

Also Read: 23000 രൂപയ്ക്ക് Stylus സപ്പോർട്ടുള്ള 1TB Motorola Edge 60 Stylus! ഇന്നെത്തുന്ന ഫോൺ എന്തുകൊണ്ട് വാങ്ങാം?

ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 50MP പ്രൈമറ ക്യാമറയുണ്ട്. 50MP അൾട്രാ-വൈഡ് ലെൻസും, 64MP ടെലിഫോട്ടോ സെൻസറും ഉൾപ്പെടുന്നു.

3x ഒപ്റ്റിക്കൽ സൂമും 100x ഡിജിറ്റൽ സൂമുമുള്ള ടെലിഫോട്ടോ ലെൻസാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇത് 120W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കരുത്തുറ്റ 5000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo