Flipkart ആണ് ഐഫോൺ 13ന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്
Apple iPhone 10,000 രൂപയിലും താഴെ ബജറ്റിൽ വാങ്ങാനാകുന്നത് അപൂർവ്വമാണ്
Apple iPhone 13 ഇപ്പോഴിതാ ഓഫറിൽ വാങ്ങാം. 79,900 രൂപയ്ക്ക് 2021-ൽ ലോഞ്ച് ചെയ്ത ഫോണാണിത്. ഇപ്പോഴിതാ ഫോൺ 7,599 രൂപയ്ക്ക് ലഭിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ആപ്പിൾ ഫോൺ 10,000 രൂപയിലും താഴെ ബജറ്റിൽ വാങ്ങാനാകുന്നത് അപൂർവ്വമാണ്. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.
7,599 രൂപ, Apple iPhone 13?
Flipkart ആണ് ഐഫോൺ 13ന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ നിന്ന് 7,599 രൂപയ്ക്ക് ഈ ആപ്പിൾ ഫോൺ സ്വന്തമാക്കാം. ഫോൺ ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെ വമ്പൻ സെയിലാണ് ഇതിൽ നടക്കുന്നത്. ഓഫർ വിശദമായി, Click here
ആപ്പിൾ സ്റ്റോറിൽ കുറഞ്ഞ വിലയ്ക്ക്, അതായത് 59,900 രൂപയ്ക്ക് ഫോൺ വാങ്ങാം. എന്നാൽ ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് 7,599 രൂപയ്ക്ക് ഐഫോൺ 13 പർച്ചേസ് ചെയ്യാം. 6,901 രൂപ കിഴിവിലാണ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 52,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ കൂടുതൽ ലാഭിക്കാം. 1000 രൂപയുടെ കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഇങ്ങനെ വീണ്ടും 51,999 രൂപയായി വില കുറയും.
കൂടാതെ, ഫോണിന് എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതിലൂടെ 44,400 രൂപ വരെ കിഴിവ് ലഭിക്കും. ഇങ്ങനെ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറും ചേർത്ത് 7,599 രൂപയ്ക്ക് വാങ്ങാനാകും.
iPhone 13 സ്പെസിഫിക്കേഷൻ
ഐഫോൺ 13ഉം ഐഫോൺ 14ഉം ഏകദേശം ഒരേ ഡിസൈനിൽ വരുന്ന ഫോണാണിത്. ഇതിലെ ചിപ്‌സെറ്റും, ക്യാമറയുമെല്ലാം ഒരേ ഫീച്ചറിൽ വരുന്നു. എങ്കിലും ഐഫോൺ 14ന്റെ മെയിൻ സെൻസർ കുറച്ചുകൂടി മെച്ചമാണ്.
ഐഫോൺ 14ന്റെ അതേ വലിപ്പമാണ് ഐഫോൺ 13 സ്ക്രീനിനും ഉള്ളത്. അതായത് ഇതിന് 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ വരുന്നു. 1200 നിറ്റ്സ് HDR ഡിസ്പ്ലേയുള്ള ഫോണാണിത്.
A15 ബയോണിക് ചിപ്സെറ്റാണ് ഐഫോൺ 13ലുള്ളത്. ഇത് ക്വാഡ് കോർ ജിപിയു ഉപയോഗിക്കുന്നു. 12MPയുടെ മെയിൻ ക്യാമറയും അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫി ക്യാമറയും 12MP ട്രൂ ഡെപ്ത് സെൻസറാണ്. iOS 16 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.