ഉബുണ്ടുവിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 15-Jul-2016
HIGHLIGHTS

Aquaris E5 HD Ubuntu സ്മാർട്ട് ഫോണുകൾ വിപണിയിൽ

ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വേർഷൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു .Aquaris E5 HD Ubuntu എന്ന വേർഷനാണ് അവതരിപ്പിച്ചത് .ഡ്യുവൽ സിം സവിശേഷതയോടു കൂടി വിപണിയിലെത്തുന്ന സ്മാർട്ട് ഫോണിന് 5ഇഞ്ച്‌ HD ഡിസ്‌പ്ലേയാണുള്ളത്‌. ഇതിന്റെ പ്രൊസസ്സറിനെ കുറിച്ചു പറയുകയാണെങ്കിൽ 1.3GHz ക്വാഡ്‌ കോർ മീഡിയടെക്ക്‌ പ്രോസസ്സറാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. കൂടാതെ 8GB മുതല്‍ 16GB അപ്‌ ഇന്‍ബില്‍ട്ട്‌ സ്റ്റോറേജും ഫോണ്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിന്റെ ക്യാമെറ ക്വളിറ്റിയെ കുറിച്ചു പറയുകയാണെങ്കിൽ 13മെഗാപിക്‌സൽ റിയർ ക്യാമറയും 5 മെഗാപിക്‌സൽ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയുമാണ്‌ മറ്റൊരു സവിശേഷത.

യൂറോപ്പ്‌ വഴി BQ's ഓണ്‍ലൈൻ സ്‌റ്റോർ വഴിയായിരിക്കും ഉല്‌പന്നത്തിന്റെ വിതരണം നടക്കുന്നത്‌.ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് ഏകദേശം 12,770 രൂപയോളം വിലവരും 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :