Discount Offer: Triple ക്യാമറ OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 7000 രൂപ കിഴിവിൽ വിൽക്കുന്നു

Updated on 15-Jul-2024
HIGHLIGHTS

OnePlus 12 രണ്ട് വേരിയന്റുകൾക്കും കിഴിവ് നൽകുന്നു

ഫ്ലാഗ്ഷിപ്പ് പെർഫോമൻസിനായി Snapdragon 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു

ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭിക്കുന്നു

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 12 ഓഫറിൽ വാങ്ങാം. 7000 രൂപയുടെ ഡിസ്കൗണ്ടിൽ ഫോൺ ലാഭത്തിൽ വാങ്ങാം. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭിക്കുന്നു.

ഫ്ലാഗ്ഷിപ്പ് പെർഫോമൻസിനായി Snapdragon 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. പ്രൈമറി ക്യാമറയിൽ സോണി സെൻസർ നൽകിയിട്ടുണ്ട്.

OnePlus 12 സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് QHD+ 2K OLED ഡിസ്‌പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റ് ലഭിക്കുന്നുണ്ട്. LTPO ഡിസ്‌പ്ലേ ഫോണിന് 120Hz വരെ റീഫ്രെഷ് റേറ്റ് ലഭിക്കുന്നു. ഫോൺ സ്ക്രീനിന്റെ ബ്രൈറ്റ്നെസ് 4,500nits ആണ്. ഡോൾബി വിഷൻ, 10 ​​ബിറ്റ് കളർ ഡെപ്ത് ഫീച്ചറുകൾ ഇതിലുണ്ട്. പ്രോഎക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്.

OnePlus 12 വിലയും വേരിയന്റും

ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണുള്ളത്. ഫോട്ടോഗ്രാഫിക്കായി ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റെ സോണി LYT808 സെൻസറാണ്.

ഇതിൽ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. 64 മെഗാപിക്സൽ OV64B സെൻസറാണ് ടെലിഫോട്ടോ ക്യാമറയായി ഉപയോഗിച്ചിട്ടുള്ളത്. ഇതുകൂടാതെ 48MP-യുടെ IMX581 അൾട്രാ വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്.

5400 mAh ആണ് വൺപ്ലസ് 12-ന്റെ ബാറ്ററി. 100W SUPERVOOC ചാർജിങ്ങിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.

OnePlus 12 വിലയും വേരിയന്റും

12GB+ 256GB, 16GB+ 512GB രണ്ട് സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്. 64,999 രൂപയാണ് കുറഞ്ഞ വേരിയന്റിന് ചെലവാകുന്നത്. 16GB+ 512GB വൺപ്ലസ് ഫോണിന്റെ വില 69,998 രൂപയാണ്.

ഓഫർ ഇങ്ങനെ…

ആമസോണിൽ വമ്പിച്ച കിഴിവാണ് വൺപ്ലസ് 12-ന് നൽകുന്നത്. രണ്ട് വേരിയന്റുകൾക്കും ആമസോൺ കിഴിവ് നൽകുന്നു. വാങ്ങാനുള്ള ഓഫർ ഇതാ.

Read More: New Lava 5G: Sony സെൻസറുള്ള 64MP ക്യാമറയുമായി Blaze X 5G, വില 15000 രൂപയ്ക്ക് താഴെ

ബാങ്ക് ഓഫറായാണ് വൺപ്ലസ് 12 വിറ്റഴിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 7,000 രൂപ കിഴിവ് സ്വന്തമാക്കാം. ഇങ്ങനെ 12GB+ 256GB ഫോൺ 57,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 16GB+ 512GB ഇപ്പോൾ 62,998 രൂപയ്ക്കും പർച്ചേസ് ചെയ്യാം.

ഇതുകൂടാതെ ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ മാറ്റി വാങ്ങാൻ നൽകുന്ന ഫോണിന്റെ പഴക്കവും ബ്രാൻഡും അനുസരിച്ച് വില വ്യത്യാസപ്പെടും. 26,000 രൂപയുടെ കിഴിവാണ് എക്സ്ചേഞ്ചിലൂടെ നിങ്ങൾക്ക് ലാഭിക്കാവുന്നത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :