ക്വാൽകോമിന്റെ Snapdragon 7 Gen 3 പ്രോസസർ ഗംഭീരമാണ്. സ്നാപ്ഡ്രാഗൺ പ്രോസസറിലൂടെ ഗംഭീര പെർഫോമൻസുള്ള Top Phones ഏതൊക്കെയെന്നോ?
ശക്തമായ സ്‌നാപ്ഡ്രാഗൺ പ്രൊസസറും നല്ല കപ്പാസിറ്റിയുള്ള റാമും ഉണ്ടെങ്കിൽ മൾട്ടി ടാസ്കിങ് സുഗമമാകും. ഗെയിമിങ്ങിനും സ്ട്രീമിങ്ങിനും യാത്രയിലുമെല്ലാം ഫോൺ വളരെ മികച്ച പെർഫോമൻസ് തരും.
iQOO, Vivo, Moto Edge ഫോണുകളെല്ലാം സ്നാപ്ഡ്രാഗൺ 7 ജെൻ 3യിൽ വരുന്നതാണ്. OnePlus Nord CE 4 പോലുള്ള ഫോണുകളെയും ലിസ്റ്റിൽ പെടുത്താം. അതും 25000 രൂപ റേഞ്ചിലും അതിനകത്തും വില വരുന്ന സ്മാർട്ഫോണുകളാണ് പരിചയപ്പെടുത്തുന്നത്.
വൺപ്ലസ് നോർഡ് CE 4 5G 24,998 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. 100W SuperVOOC ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും 5500mAh ബാറ്ററിയും ഇതിലുണ്ട്. ഇപ്പോൾ വൺപ്ലസ് ഫോണുകൾ ഇന്ത്യയിലെ റീട്ടെയിൽ ഷോപ്പുകളിലും വിൽപ്പനയുണ്ട്. ഇവിടെ നിന്നും വാങ്ങൂ
ഈ ഐക്യൂ ഫോണിൽ Qualcomm Snapdragon 7 Gen 3 ചിപ്‌സെറ്റാണുള്ളത്. 120HZ റിഫ്രഷ് റേറ്റും വളഞ്ഞ AMOLED ഡിസ്‌പ്ലേയും ഉൾപ്പെടുന്നു. 80W ഫാസ്റ്റ് ചാർജിംഗ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5500mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 24,998 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ
ഫോണിന്റെ 256ജിബി വേരിയന്റിന് 26,999 രൂപയാണ് വില. കുറഞ്ഞ സ്റ്റോറേജ് മോഡൽ 24,999 രൂപയ്ക്ക് ലഭിക്കും. ഇതിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണുള്ളത്. 4500nits പീക്ക് ബ്രൈറ്റ്നെസ്സും AMOLED ഡിസ്‌പ്ലേയും ഫോണിലുണ്ട്. ഇതിൽ 5500എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ഇവിടെ നിന്നും വാങ്ങൂ.
സ്നാപ്ഡ്രാഗൺ പ്രോസസറിൽ വരുന്ന മറ്റൊരു കിടിലൻ 5G ഫോണാണിത്. എന്നാൽ 25,000 രൂപയിൽ നിന്ന് കുറച്ചുകൂടി ബജറ്റ് ഫോണിന് വരും. ഫ്ലിപ്കാർട്ടിൽ മോട്ടോ എഡ്ജ് 50 പ്രോ 27,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
6.7 ഇഞ്ച് P-OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മെച്ചപ്പെട്ട ഗെയിമിംഗ് പ്രകടനത്തിനായി സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു. 125W ടർബോചാറിംഗ് സപ്പോർട്ടുള്ള 4500mAh ബാറ്ററി ഇതിലുണ്ട്. വാങ്ങാം, ഇവിടെ നിന്നും.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.