ദിവസവും സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ഫോണുകൾ വന്നുകൊണ്ടിരിക്കുന്നു. 20000 രൂപയ്ക്കും അതിൽ താഴെ വിലയിൽ പോലും ഇന്ന് 5G ഫോണുകൾ ലഭ്യമാണ്. 20000 രൂപയുടെ വില വരുന്ന ഫോണുകളാണ് വിപണിയിൽ അധികവും ഉപഭോക്താക്കൾ തിരക്കിവരുന്നത്. ഇടത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ട് അത്യാവശ്യം മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിവിധ ബ്രാൻഡുകൾ ഈ വില വിഭാഗത്തിനു കീഴിൽ പുറത്തിറക്കുന്നു. ഇതിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ള ചില സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.
ഡൈമെൻസിറ്റി 8050 ചിപ്‌സെറ്റ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മികച്ച ഫീച്ചറുകളുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മൊബൈൽ ഗെയിമർമാർക്കായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഈ ഫോൺ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. Android 13 അടിസ്ഥാനമാക്കിയുള്ള XOS 13-ൽ ആണ് പ്രവർത്തനം. മൾട്ടി ടാസ്കിങ് അനായാസമായി കൈകാര്യം ചെയ്യാൻ ഇൻഫിനിക്സ് ജിടി 10 പ്രോയ്ക്ക് സാധിക്കും. 19,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം34. സാംസങ്ങിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ Exynos 1280 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്. എല്ലാ ഉപയോഗങ്ങൾക്കും അനുയോജ്യമായ ഒരു ഫോൺ അന്വേഷിക്കുന്നവർക്ക് ഈ സാംസങ് ഫോൺ പരിഗണിക്കാവുന്നതാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും പതിവായി അപ്‌ഡേറ്റുകൾ ലഭ്യമാകുന്നതും വൃത്തിയുള്ള ഉപയോക്തൃ ഇന്റർഫേസുള്ളതുമായ
ഫോൺ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഗാലക്‌സി എം34. 18,999 രൂപ പ്രാരംഭവിലയിൽ ഈ ഫോൺ ലഭ്യമാകും. 6,000mAh ബാറ്ററി ഇതിൽ നൽകിയിരിക്കുന്നു. ഗാലക്‌സി എം 34 ന് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കുമെന്ന് സാംസങ് പറയുന്നു, ഇത് നിലവിൽ മറ്റൊരു സ്‌മാർട്ട്‌ഫോൺ നിർമ്മാതാവും ഈ ഫോണിന്റെ വിലയ്ക്ക് വിപണിയിൽ വാഗ്ദാനം ചെയ്യുന്നില്ല.
ടെക്നോ കാമൺ 20 പ്രോ 5ജി സ്മാർട്ട്ഫോണിൽ 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 8050 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ടെക്നോ കാമൺ 20 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഒഐഎസ് സപ്പോർട്ടുള്ള 64 എംപി RGBW പ്രൈമറി സെൻസറടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ടെക്നോ കാമൺ 20 പ്രോ 5ജിയിലുള്ളത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ് കരുത്തും പ്രീമിയം ലുക്കും ഈ ഫോണിനെ ആകർഷകമാക്കുന്നു. 2MP ഡെപ്ത് സെൻസറിനൊപ്പം 50എംപി ഷൂട്ടർ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 11,999 രൂപയ്ക്ക് ഈ 5ജിഫോൺ ലഭ്യമാകും.
മീഡിയടെക് ഡിമെൻസിറ്റി 930 ചിപ്‌സെറ്റ്, 50MP ക്യാമറ, 5,000mAh ബാറ്ററി, 8 ജിബി റാ+ 128 ജിബി സ്റ്റോറേജ് തുടങ്ങി മികച്ച ഓപ്ഷനുകളുമായാണ് ഈ ഫോണെത്തുന്നത്. ഈ സ്മാർട്ട്ഫോൺ 16,999 രൂപയ്ക്ക് ഇത് വാങ്ങാം.