HTC യുടെ ഏറ്റവും പുതിയ മോഡൽ ആണ് ഡിസയർ 630.13000 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .ഒറ്റവാക്കിൽ പറയുവാണെങ്കിൽ 7000 രൂപയുടെ പെർഫോമൻസ് പോലും ഇതു കാഴ്ചവെക്കുന്നില്ല എന്നാണ് .ഇതിന്റെ കൂടുതൽ സവിശേഷതകളും ,പോരായ്മ്മകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത് .
Android OS, v6.0 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm Snapdragon 400 ,Quad-core 1.6 GHz Cortex-A7ൽ ആണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇനി ഇതിന്റെ ബാറ്ററിയെ കുറിച്ചു പറയുവാണെങ്കിൽ വെറും 2200 mAh ബാറ്ററി ലൈഫ് ആണുള്ളത് .ഇതിനു ഒരുപാട് പോരായ്‌മകൾ ഉണ്ട് .
ഏറ്റവും ആദ്യം എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററിയാണ്.2200 ബാറ്ററി ലൈഫ് മാത്രമേ ഇതിനു നൽകിയട്ടുള്ളു .13000 രൂപയുടെ ഒരു സ്മാർട്ട് ഫോണിൽ അത് കുറവ് തന്നെയാണ് .പിന്നെ പെർഫോമൻസും കുറവാണ് എന്നു തന്നെ പറയാം .13k സ്മാർട്ട് ഫോണിൽ ഫിംഗർ പ്രിന്റ് സ്കാനർ പോലും ഇല്ല .ഇത് എല്ലാം തന്നെ ഇതിന്റെ വലിയ പോരായ്മകൾ ആണ് .15k രൂപയ്ക്ക് ഷവോമിയുടെ മികച്ച സവിശേഷതകൾ ഉള്ള 16 മെഗാ പിക്സൽ ക്യാമറയുള്ള ,മികച്ച ഡിസ്പ്ലേയുള്ള ,3000 mAh ബാറ്ററി ലൈഫ് ഉള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്ന ഈ സമയത്ത് 13000 രൂപക്ക് ഇത് വാങ്ങണോ എന്നുതന്നെ ആലോചിക്കേണ്ടിയിരിക്കുന്നു .