വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ .വിവോ Vivo Y76s 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ നേരത്തെ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .മികച്ച സെയിൽ നേടിയ വിവോയുടെ ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Vivo Y76s 5G എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.58 ഇഞ്ചിന്റെ FullHD+ LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . Dimensity 810 SoC പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാംമ്മിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 1TBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
50 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,100 mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭവില വരുന്നത് CNY1,799 ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 20900 രൂപയ്ക്ക് അടുത്തുവരും .