OnePlus 10 Pro ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
5,000mAhന്റെ ബാറ്ററി ലൈഫിൽ ആയിരിക്കും വിപണിയിൽ എത്തുക
വൺപ്ലസിന്റെ പുതിയ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നു .OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നത് .എന്നാൽ OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .മികച്ച ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം .
അതിനു ശേഷം മാത്രമായിരിക്കും ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുക .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിൽ ആകും എത്തുന്നത് എന്നാണ് .
അതുപോലെ തന്നെ ലീക്ക് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നാണ് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ മെയിൻ ക്യാമറകൾ +50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ,ലെൻസുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .