വെറും 6999 രൂപ !! അത്ഭുതപ്പെടുത്തി റെഡ്മി 9എ സ്പോർട്ട് പുറത്തിറക്കി

Updated on 01-Oct-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

Redmi 9A Sport കൂടാതെ Redmi 9i Sport എന്നി ഫോണുകളാണ് എത്തിയിരിക്കുന്നത്

6999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ ഇതാ ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു . Redmi 9A Sport കൂടാതെ Redmi 9i Sport എന്നീ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ തന്നെയാണ് .6999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

REDMI 9A SPORT SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Helio G25 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം  വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 6999 രൂപയും കൂടാതെ 3 ജിബിയുടെ റാം വേരിയന്റുകൾക്ക് 7999 രൂപയും ആണ് വിപണിയിലെ വില വരുന്നത് .

REDMI 9I SPORT SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Helio G25  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4  ജിബിയുടെ റാം 64 ജിബി വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8799 രൂപയും കൂടാതെ 128  ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 9299 രൂപയും ആണ് വിപണിയിലെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :