ഗാലക്‌സി നോട്ട് 6 ന്റെ പുതിയ വിശേഷങ്ങൾ

Updated on 06-Jul-2016
HIGHLIGHTS

കരുത്തൻ തന്നെ സമ്മതിച്ചു

4200 കരുത്താർന്ന ബാറ്ററിയും 6 ജിബി റാംമ്മിന്റെ വേഗതയിലും ഗാലക്‌സി നോട്ട് 6 കുതിക്കാൻ എത്തുന്നു.ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ പ്രേതീഷിച്ചിരിക്കുന്ന ഒരു സ്മാർട്ട്‌ ഫോൺ കൂടിയാണ് " സാംസങ്ങ് ഗാലക്‌സി നോട്ട് 6".ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഗാലക്‌സി നോട്ട് 6 ൽ 5.7ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 1440X2560 പിക്‌സൽ റിസൊല്യൂഷനിലാണ്, കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്.

ആന്‍ഡ്രോയിഡ് 6.0.1 മാർഷ്മലോയാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം, ജിപിയൂ അഡ്രിനോ 530 നോയാണ് ഫോണിൽ.4G LTE ജിഎസ്എം, എച്ച്എസ്പിഎ, എല്‍ടിഇ, വൈ ഫൈ, ബ്ലൂട്ടൂത്ത്, യൂഎസ്ബി കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഗാലക്‌സി നോട്ട് 6 ലുണ്ട്. കുടാതെ ആസിലെറോമീറ്റര്‍, ബാരോമീറ്റർ , ഫിങ്കർപ്രിന്റ്, ഹാർട്ട്‌റേറ്റ് തുടങ്ങിയ സെന്‍സറുകളുമുണ്ട്.

4200 എംഎഎച്ച് നോണ്‍ റിമൂവബിൾ ബാറ്ററിയാണ് ഫോണിൽ. ഗോൾഡ് പ്ലാറ്റിനം, സിൽവർ ടൈടൻ , വൈറ്റ് പേൾ, ബ്ലാക്ക് സഫയർ തുടങ്ങിയ നാലു നിറത്തിലാണ് ഗാലക്‌സി നോട്ട് 6 ഇറങ്ങുന്നത്.ആദ്യഘട്ടത്തിൽ അമേരിക്കയിലാണ് സാംസങ് നോട്ട് ഫാബ്ലറ്റ് പുറത്തിറങ്ങുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാകുന്നു.മികച്ച രൂപകല്‍പ്പനയിൽ പുറത്തിറങ്ങുന്ന ഫോണിനു കർവ്ഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ഗാലക്സി നോട്ട് 6 വിപണിയിലെത്തുന്നത് 6 ജിബി റാമോടെയായിരിക്കുമെന്നാണ് നേരത്തേ സൂചനകൾ ലഭിച്ചിരുന്നത്. 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :