നോക്കിയ 6 (2018) വേർഷൻ വിപണിയിൽ എത്തി ,വില ?

നോക്കിയ 6 (2018)  വേർഷൻ വിപണിയിൽ എത്തി ,വില ?
HIGHLIGHTS

രണ്ടു പുതിയ മോഡലുകൾ

നോക്കിയ കഴിഞ്ഞ വർഷം പുറത്തിറക്കിയ മോഡലായിരുന്നു നോക്കിയ 6 .ഇപ്പോൾ അതിന്റെ പുതിയ 2018 വേർഷൻ ചൈന വിപണിയിൽ പുറത്തിറക്കിക്കഴിഞ്ഞു .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ,32 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെ രണ്ടു മോഡലുകളാണുള്ളത് .

Rs 14,600 രൂപമുതൽ Rs 16,600 രൂപവരെയാണ് ഈ മോഡലുകളുടെ വിലവരുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo