ചരിത്രത്തിലെ ഏറ്റവും വിലകൂടിയ iPhone ഇതാ; വിലയും സവിശേഷതകളും

ചരിത്രത്തിലെ ഏറ്റവും വിലകൂടിയ iPhone ഇതാ; വിലയും സവിശേഷതകളും
HIGHLIGHTS

ഇത് വരെ വിപണിയിലെത്തിയ ഐ ഫോണുകളിൽ വച്ചേറ്റവും വില കൂടിയ ഫോണായിരിക്കും ഐഫോൺ 15 അൾട്രാ

ഐഫോൺ 15ന്റെ പ്രതീക്ഷിക്കുന്ന വില ഏകദേശം 1299 ഡോളറാണ്

എന്നാൽ ഐഫോൺ 14 പ്രൊ മാക്സിന്റെ ഇന്ത്യയിലെ വില ₹1,40,000 ആണ്

ലഭ്യമാകുന്ന സൂചനകൾ പ്രകാരം ആപ്പിളിൽ നിന്നുള്ള പുതിയ ഫോണായ ഐഫോൺ 15(iPhone 15)ന്റെ അൾട്രാ എന്ന വേരിയന്റായിരിക്കും ഇതുവരെ വിപണിയിലെത്തിയ ഐഫോണുകളിൽ വച്ച് ഏറ്റവും വില കൂടിയ ഐഫോൺ മോഡൽ. വരാനിരിക്കുന്ന ഐഫോൺ 15(iPhone 15)ന്റെ പ്രതീക്ഷിക്കുന്ന വില ഏകദേശം 1299 ഡോളറാണ്.

ഐഫോണിന്റെ വിപണിയിലുള്ള ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഈ വർഷം സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. മികച്ച രൂപകൽപ്പന കൊണ്ടും വ്യത്യസ്തമായ ഫീച്ചറുകൾ കൊണ്ടും ഐഫോൺ പ്രേമികളുടെയും വിമർശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ ഒരു മോഡലാണ് ഐഫോൺ 14. ആപ്പിളിൽ നിന്നുള്ള വരാനിരിക്കുന്നതും ചരിത്രത്തിലെ ഇതുവരെയുള്ള ഐഫോണുകളിൽ വച്ച് ഏറ്റവും വിലകൂടിയതുമായ  ഐഫോൺ 15(iPhone 15) നെ  കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ടെക് ലോകത്ത് പരക്കുന്നത്. സാധാരണയായി പുതിയ ഐഫോണിന്റെ വരവിന് മുൻപായി ഫോണിനെ പറ്റിയുള്ള പല വിവരങ്ങളും ലഭിക്കുമെങ്കിലും വിലയെപ്പറ്റിയുള്ള ഒരു ഐഫോണിന്റെ വിവരങ്ങൾ ഫോണിന്റെ വരവിന് ഏറെ മുൻപേ അറിയാനാകുന്നത് അപൂർവമാണ്.

ഐഫോൺ 15(iPhone 15) അൾട്രായുടെ പ്രചരിക്കുന്ന സ്പെസിഫിക്കേഷനുകൾ

ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഫോൺ 15 ന്റെ പ്രതീക്ഷിക്കുന്ന വില 1299 ഡോളറാണ്. അതായത് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഐഫോൺ!. ആപ്പിൾ പ്രൊ മാക്സ് മോഡലുകളെ ഇനിയങ്ങോട്ട് അൾട്രാ എന്ന പേരിൽ ആയിരിക്കും അറിയപ്പെടുന്നത് എന്നും സൂചനയുണ്ട് അതായത് ഐഫോൺ 15 പ്രോ മാക്സ് എന്നതിന് പകരമായിരിക്കും ഐഫോൺ 15 അൾട്ര എന്ന പേര്.

ഇന്ത്യയിൽ ഐഫോൺ 15 അൾട്രായുടെ വില 1299 ഡോളറിനേക്കാൾ അതായത് 1,07,411നേക്കാളും കൂടുതലായിരിക്കും കാരണം കസ്റ്റംസ് ഡ്യൂട്ടി മൂലം ഇത്തരത്തിൽ ഐഫോണുകൾക്ക് യുഎസി ൽ ഉള്ളതിനേക്കാൾ വില കൂടുതലായി ഇരിക്കുന്നത്. ആയത് ഐഫോൺ 14 pro മാക്സ് ഇന്ത്യയിൽ വില്പനയ്ക്ക് എത്തിയത് ഏകദേശം 1,40,000 രൂപയ്ക്ക് അടുത്തായിരുന്നു എങ്കിലും യുഎസിൽ ഇതിന് വില വെറും 90,000 രൂപ  മാത്രമാണ് ഉണ്ടായിരുന്നത്. ഐഫോൺ 14 പ്രോയ്ക്ക്  സമാനമായ ഒരു പഞ്ച് ഹോള്‍ ഡിസ്പ്ലേയോട് കൂടി ആയിരിക്കും ഐഫോൺ 15 അൾട്രയും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോൺ 15 അൾട്രയുടെ പ്രതീക്ഷിക്കുന്ന വില 1299 ഡോളർ

ഐഫോൺ 15 ന്റെ സ്ഥാന മോഡലുകളിൽ പ്രൊ-മോഷൻ ഫീച്ചറുകൾ പ്രതീക്ഷിക്കേണ്ടതില്ല ഇവ ഐഫോൺ 15 മോഡലിൽ മാത്രമായിരിക്കും ഉണ്ടാവുക. സ്ക്രീനിൽ ഡിസ്പ്ലേ ചെയ്യുന്ന ഉള്ളടക്കത്തിനനുസരിച്ച് റിഫ്രഷ് റേറ്റ് 10 Hzനും 120 Hzനും ഇടയിൽ ഓട്ടോമാറ്റിക്കായി സ്വിച്ച് ചെയ്ത് ബാറ്ററി സേവ് ചെയ്യാൻ കഴിയുന്ന ഒരു ഫീച്ചറിനെയാണ് ഐഫോണിലെ പ്രൊ-മോഷൻ ഫീച്ചർ എന്ന് പറയുന്നത്. നിലവിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ അനുസരിച്ച് ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 15ൽ ആപ്പിൾ എ 15 ബയോണിക് ചിപ്പ് ആയിരിക്കും ഉണ്ടാവുക.

Nisana Nazeer
Digit.in
Logo
Digit.in
Logo