ടെക്നോ ഫാന്റം എക്സ് 2 ഇന്ത്യൻ വിപണിയിൽ

ടെക്നോ ഫാന്റം എക്സ് 2 ഇന്ത്യൻ വിപണിയിൽ
HIGHLIGHTS

Tecno Phantom X2 2023 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

Tecno ഫാന്റം വിൽപ്പനയും പ്രീ-ബുക്കിംഗ് വിശദാംശങ്ങളും ഇവിടെ വിശദീകരിക്കുന്നു

ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന Tecno Phantom X2ന്റെ സ്പെസിഫിക്കേഷനുകളും പരിശോധിക്കാം

2021 ൽ അവതരിപ്പിച്ച ടെക്നോ ഫാന്റം എക്സ് സീരീസിന്റെ പിൻഗാമികളായി അവതരിപ്പിക്കുന്ന ഫോണുകളാണ് ടെക്നോ ഫാന്റം എക്സ്2 സീരീസ്. മീഡിയടെക് ഡൈമൻസിറ്റി 9000 പ്രൊസസ്സറാണ് ഈ ഫോണുകളുടെ പ്രത്യേകത. ടെക്നോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ ടെക്നോ ഫാന്റം എക്സ് 2(Tecno Phantom X2  ) ജനുവരി 9നു ഇന്ത്യൻ വിപണിയിലെത്തും. ദുബായിൽ നടന്ന ടെക്‌നോയുടെ ‘ബിയോണ്ട് ദി എക്‌സ്‌ട്രാ ഓർഡിനറി’ ഇവന്റിലാണ് സ്‌മാർട് ഫോണുകൾ അവതരിപ്പിച്ചത്. ചൈനയിലാണ് ടെക്നോ ഫാന്റം എക്സ്2 ആദ്യം അവതരിപ്പിച്ചത്. ഇന്ത്യയുടെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് ഫോണുകൾ വിൽപ്പനയ്ക്കു എത്തിക്കുന്നത്.

ഈ സീരീസിൽ ആകെ രണ്ട് ഫോണുകളാണ് അവതരിപ്പിക്കുന്നത്‌ എന്നാണ് സൂചന. ഈ സീരീസിലെ ബേസ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 (Tecno Phantom X2  ) എന്നും ടോപ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 പ്രൊയുമാണ്. രണ്ട് ഫോണുകളും 5ജി കണക്റ്റിവിറ്റി ഉണ്ടായിരിക്കും. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 45 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,040 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

ടെക്നോ ഫാന്റം എക്സ് 2(Tecno Phantom X2)വിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ജനറൽ മാനേജർ ജാക്ക് ഗുവോ പറഞ്ഞു, "ഉയർന്ന നിലവാരമുള്ളതും ആക്സസ് ചെയ്യാവുന്നതുമായ രീതിയിൽ സ്മാർട്ഫോണുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ വ്യവസായത്തിന്റെ പങ്കാളിത്തം വികസിപ്പിച്ചെടുക്കുന്നു. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രീമിയം ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് കൈകോർക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." സവിശേഷതകളുള്ള ഒരു പോര്‍ട്രെയ്റ്റ് ലെന്‍സുമായി എത്തുകയാണ് ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനി  ടെക്‌നോ ഫാന്റം എക്‌സ്2 പ്രോ. മൂന്നു ക്യാമറകള്‍ അടങ്ങുന്നതാണ് ഫോണിന്റെ പിന്‍ ക്യാമറാ സിസ്റ്റം. ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ടെലി ക്യാമറയായാണ് ടെക്നോ ഫാന്റം എക്സ് 2 പ്രോ എത്തുന്നത്.

പോര്‍ട്രെയ്റ്റ് ലെൻസ് 2.5 എക്‌സ് ഹൈബ്രിഡ് സൂം

ടെക്‌നോയുടെ ഫ്ലാഗ്ഷിപ് ഫോണായ ടെക്നോ ഫാന്റം എക്സ് 2-ൽ 6.5mm ഫോക്കൽ ലെങ്ത് ഉള്ള പോര്‍ട്രെയ്റ്റ് ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ ഹൈബ്രിഡ് സൂം എന്ന് പറയുന്നു. കോംപാക്ട് സൂം ക്യാമറകളിലെ പോലെ ലെന്‍സ് പുറത്തേക്ക് വരുന്നു. ഫോട്ടോ പകര്‍ത്തിയ ശേഷം  പഴയതു പോലെയാകും. ഇതാണ് പോര്‍ട്രെയ്റ്റ് ക്യാമറയുടെ സവിശേഷത. സാംസങ് നിര്‍മിച്ച ISOCELL JN1 സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 

റെസലൂഷന്‍ 50MPയുള്ള ഫോട്ടോകള്‍ പകര്‍ത്താം. മീഡിയടെക് ഡൈമൻസിറ്റി 9000 ( Mediatek Dimensity 9000) ചിപ്‌സെറ്റ് നൽകുന്ന Tecno Phantom X2 സീരീസ് സ്മാർട്ഫോൺ മറ്റൊരു നാഴികക്കല്ലാണ്. 4nm പ്രോസസ്സിൽ നിർമ്മിച്ചതും 3.05GHz-ൽ പ്രവർത്തിക്കുന്നതുമായ ഡൈമൻസിറ്റി 9000, പവർ, പെർഫോമൻസ്, എനർജി എഫിഷ്യൻസി എന്നിവ മറ്റു പ്രത്യേകതകളാണ്. Tecno Phantom X2 ഉപഭോക്താക്കൾക്ക് ഒരു മികച്ച ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ് സ്‌മാർട്ട്‌ഫോണായി മാറ്റാൻ മീഡിയടെക് ഡൈമൻസിറ്റി 9000-ന് പ്രോസെസ്സറിന് കഴിയും.

120HZ റിഫ്രഷ് റേറ്റ്, 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ, 360HZ ടച്ച് സാംപിൾ റേറ്റ് എന്നിവയുള്ള 6.8  ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ടെക്നോ ഫാന്റം എക്സ്2 (Tecno Phantom X2 )വിന്റെ പ്രത്യേകത. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ് എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 64-മെഗാപിക്സൽ പ്രൈമറി ക്യാമറ, 13-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തെ 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ പിൻ ക്യാമറ സജ്ജീകരണമാണ് ഫാന്റം എക്സ്2ലുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

 

Digit.in
Logo
Digit.in
Logo