7000 രൂപ ബജറ്റിൽ ഒരു ഉഗ്രൻ ഫോണുമായി എത്തിയിരിക്കുകയാണ് ടെക്നോ. ഈസി ബജറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന Tecno Spark Go (2024) എന്ന സ്മാർട്ഫോണാണ് പുതിയതായി ഇന്ത്യൻ വിപണിയിൽ വരവറിയിച്ചിരിക്കുന്നത്.
5,000mAh ബാറ്ററിയും 128GB സ്റ്റോറേജുമായി വരുന്ന ടെക്നോ സ്പാർക് ഗോയുടെ പ്രത്യേകതകളും വില വിവരങ്ങളും ഫോൺ എവിടെ ലഭ്യമാണെന്നും അറിയാം.
സ്പാർക് സീരീസിലെ ഈ പുതിയ അവതാരം ഇന്ത്യയിൽ 6,699 രൂപ വിലയ്ക്കാണ് വിൽക്കുന്നത്. ഫോണിന്റെ വിൽപ്പന ആരംഭിച്ചിട്ടില്ല. ഡിസംബർ 7 മുതൽ Amazon വഴിയോ മറ്റ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നോ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
6.56 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയുള്ള ആൻഡ്രോയിഡ് ഫോണാണിത്. ഒക്ടാ കോർ യുണിസോക്ക് T606 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്ന ചിപ്സെറ്റ്. HiOS 13 അടിസ്ഥാനമാക്കിയുള്ള Android 13ആണ് സ്പാർക് ഗോ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണ് ടെക്നോ സ്പാർക് ഗോയിലുള്ളത്. ഫോണിന് ക്യാമറയും അത്യാവശ്യം ഗുണനിലവാരമുള്ളതാണ്. AI ലെൻസും ഡ്യുവൽ ഫ്ലാഷും ഉള്ള 13-മെഗാപിക്സലിന്റെ ക്യാമറയും 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ടെക്നോ സ്പാർക് ഗോയിലുള്ളത്.
5,000mAh ആണ് ഫോണിന്റെ ബാറ്ററി. DTS സൗണ്ട് ടെക്നോളജിയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ടെക്നോ സ്പാർക് ഗോ ഫോണിലുണ്ട്.
3 GB റാമും 32 ജിബി സ്റ്റോറേജുമുള്ള ടെക്നോ ഫോണിന് 6,999 രൂപയാണ് വില വരുന്നത്. എന്നാൽ ഇപ്പോൾ വിപണിയിലെത്തിയിട്ടുള്ള പുതിയ വേർഷന് ഇതിനേക്കാൾ വില കുറവാണ്. 3 GB റാമും 64 GB ഇന്റേണൽ സ്റ്റോറേജുമുള്ള ടെക്നോ സ്പാർക് ഗോയുടെ ഏറ്റവും പുതിയ പോരാളിയ്ക്ക് വെറും 6,699 രൂപ മാത്രമാണ് വില വരുന്നത്.
മുമ്പ് വന്ന ബേസിക് മോഡലിനേക്കാൾ വില കുറവാണെന്നത് മാത്രമല്ല, സ്പെസിഫിക്കേഷനുകളിൽ വലിയ വ്യത്യാസമില്ലാതെ സ്റ്റോറേജ് കൂട്ടിയാണ് ഈ പുതിയ ടെക്നോ ഫോൺ പുറത്തുവിട്ടിരിക്കുന്നത്. ഗ്രാവിറ്റി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. ഓർക്കുക, ഡിസംബർ 7 മുതലാണ് ഫോൺ ലഭ്യമാകുക.
Read More: 12,999 രൂപയ്ക്ക് Poco M6 Pro 5G പുതിയ വേരിയന്റ്! വിൽപ്പനയ്ക്കും ലഭ്യം
ഇതിന് പുറമെ 8GB റാമും 64GB സ്റ്റോറേജുമുള്ള ഫോണും, 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണും പുതിയ വേരിയന്റുകളായി ലോഞ്ച് ചെയ്യാൻ കമ്പനി ആലോചിക്കുന്നുണ്ട്. എന്നാൽ ഈ ഫോണുകൾ എന്ന് വിപണിയിൽ എത്തുമെന്നതിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.