ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .Tecno Spark 7 എന്ന സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 9നു പുറത്തിറങ്ങുന്നത്.ആമസോൺ സ്പെഷ്യൽ ആയി തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് .പുറത്തിറങ്ങിയതിന് ശേഷം ആമസോണിൽ ആണ് ഇതിന്റെ സെയിൽ ആരംഭിക്കുന്നത് .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ആമസോണിൽ കൊടുത്തിരിക്കുന്ന ടീസറിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6000mah ന്റെ ബാറ്ററി ലൈഫിൽ തന്നെയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 6.8-ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാവുന്നതാണ് .കാരണം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Tecno Spark 6 എന്ന ഫോണുകളുടെ സമാനമായ ഫീച്ചറുകൾ തന്നെയായിരിക്കും ഈ ഫോണുകളിലും ഉണ്ടാകുക .ടെക്ക്നോ സ്പാർക്ക് 6 ഫോണുകൾക്ക് 16 മെഗാപിക്സൽ ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .
അതുപോലെ തന്നെ സ്പാർക്ക് 6 സ്മാർട്ട് ഫോണുകൾ MediaTek’s Helio G70 പ്രോസ്സസറുകളിലായിരുന്നു പുറത്തിറങ്ങിയിരുന്നത് .Tecno Spark 7 സ്മാർട്ട് ഫോണുകളിലും ഇതിനു സമാനമായ പ്രോസ്സസറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ടെക്ക്നോ Spark 7 എന്ന സ്മാർട്ട് ഫോണുകൾ ഏപ്രിൽ 9നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങന്നതാണ് .