Tecno Pova Neo 3 Launch: ടെക്‌നോ പുത്തൻ ബജറ്റ് ഫോൺ ഉടൻ വിപണിയിലെത്തിക്കും
Tecno Pova Neo 3ന് 7000 mAh ബാറ്ററിയാണുള്ളത്
ഈ ഫോൺ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
12,000 മുതൽ 14,000 വരെയായിരിക്കും ഈ ഫോണിന്റെ വില
ടെക്‌നോ പുത്തൻ ബഡ്ജറ്റ് ഫോണായ Tecno Pova Neo 3 യുടെ സവിശേഷതകൾ വെളിപ്പെടുത്തി. Tecno Pova Neo 3 ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഡ്യുവൽ പിൻ ക്യാമറ ഈ ഫോണിൽ കാണാം. Tecno Pova Neo 2 യുടെ പിൻഗാമിയായി ഇത് രാജ്യത്ത് അവതരിപ്പിക്കും, അതായത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ഫോണിന്റെ പിൻഗാമിയായാണ് പുതിയ ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി85 പ്രൊസസറാണ് ഫോണിനുള്ളത്. Tecno Pova Neo 3 ന് 7000 mAh ബാറ്ററിയാണുള്ളത്. ഈ ഫീച്ചർ ഈ കമ്പനി ഇതിനകം തന്നെ പരസ്യമാക്കിയിട്ടുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഈ വിവരം അറിയിച്ചത്.
Tecno Pova Neo 3യുടെ കളർ വേരിയന്റുകൾ
മൂന്ന് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാനാകുമെന്നാണ് റിപ്പോർട്ട്. മെക്കാ ബ്ലാക്ക്, ആംബർ ഗോൾഡ്, ഹുറികെയ്ൻ ബ്ലൂ എന്നിവയാണ് ഈ നിറങ്ങൾ.
Tecno Pova Neo 3യുടെ സവിശേഷതകൾ
ഈ ഫോണിന് 6.82 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയുണ്ട്. ഇവിടെ ഉപഭോക്താക്കൾക്ക് 90 HZ റിഫ്രഷ് റേറ്റ് ലഭിക്കും. ഇതിന് ഡ്യൂവൽ പിൻ ക്യാമറകളുണ്ട്. 2 മെഗാപിക്സൽ പ്രൈമറി ക്യാമറയും 16 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ടാകും. 8 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്.18W ഫാസ്റ്റ് ചാർജിംഗുള്ള
7000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഈ ഫോൺ ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കും. ഈ ഫോൺ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതൊരു ബജറ്റ് ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓഗസ്റ്റ് ആദ്യവാരം എത്തിയേക്കുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. 12,000 മുതൽ 14,000 വരെയായിരിക്കും ഈ ഫോണിന്റെ വില.