Tecno Pova 6 Pro 5G ഇന്ത്യൻ വിപണിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ MWC 2024-ൽ വച്ച് ഫോൺ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോഴിതാ 6000mAh ബാറ്ററി ഫോൺ ഇന്ത്യയിലും പുറത്തിറങ്ങി. 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഫോണാണിത്. 70W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ മിഡ്-റേഞ്ച് ഫോണിലുണ്ട്. കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ഈ ടെക്നോ ഫോണിൽ ലഭിക്കും.
2 സ്റ്റോറേജ് വേരിയന്റുകളിലാണ് Tecno Pova 6 Pro വന്നിട്ടുള്ളത്. 19,000 രൂപ മുതൽ 22,000 രൂപ വരെയുള്ള റേഞ്ചിലാണ് വിലയാകുന്നത്. ടെക്നോ പോവ 9 പ്രോയുടെ ഫീച്ചറുകൾ എന്തെല്ലാമെന്ന് അറിയാം.
മീഡിയാടെക് ഡൈമൻസിറ്റി 6080 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14 ആണ് OS. 6.78-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് ടെക്നോ ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റും 1,300 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് സ്ക്രീനുമുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഫോണാണ് ടെക്നോ പോവ 6 പ്രോയിലുള്ളത്. 3x ഇൻ-സെൻസർ സൂം വരെയുള്ള 108MP മെയിൻ സെൻസറുണ്ട്. 2MP പോർട്രെയ്റ്റ് ഷൂട്ടറുള്ള ക്യാമറയും AI സപ്പോർട്ടുള്ള ലെൻസും ഉൾപ്പെടുന്നു.
70W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ടെക്നോ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 6,000mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു. 5G, Wi-Fi, Bluetooth കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. കൂടാതെ NFC, GPS, USB Type-C എന്നിവയെയും പിന്തുണയ്ക്കുന്നു.
ഈ മിഡ് റേഞ്ച് ഫോണിൽ ഡൈനാമിക് പോർട്ട് 2.0 ഫീച്ചറും ലഭ്യമാണ്. ചാർജ്ജിങ്, കോൾ എന്നീ നോട്ടിഫിക്കേഷനുകൾക്ക് അലേർട്ട് കാണിക്കുന്നതിന് ഈ ഫീച്ചർ ഉപകരിക്കും. ഇതിൽ എടുത്തുപറയേണ്ട മറ്റൊരു ഫീച്ചറാണ് ഇരട്ട സ്പീക്കറുകൾ. ഇവ ഡോൾബി അറ്റ്‌മോസ് സൌകര്യം സപ്പോർട്ട് ചെയ്യുന്നു.
രണ്ട് കളർ ഓപ്ഷനുകളിൽ ടെക്നോ പോവ 6 പ്രോ ലഭ്യമായിരിക്കും. കോമെറ്റ് ഗ്രീൻ, ഗ്രേ നിറങ്ങളിലാണ് ഫോൺ എത്തിയിട്ടുള്ളത്. രണ്ട് റാം, സ്റ്റോറേജ് കോമ്പിനേഷനുകളിൽ ഫോൺ ലഭ്യമാണ്. 8GB + 256GB, 12GB + 256GB വേരിയന്റുകളാണ് ടെക്നോ ഫോണിലുള്ളത്.
8GB റാമും 256GB വേരിയന്റുമുള്ള ഫോണിന് 19,999 രൂപ വില വരുന്നു. 12GB റാമും 256GB വേരിയന്റുമുള്ള ഫോണിന് 21,999 രൂപ വിലയാകും. ആമസോണിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യാനാകും. കൂടാതെ ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഏപ്രിൽ 4ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ടെക്നോ പോവ 6 പ്രോയുടെ വിൽപ്പന.
Read More: പ്രവേശനത്തിന് ഇനി ദിവസങ്ങൾ മാത്രം, 100W SUPERVOOC ചാർജിങ് OnePlus 5G ഫോണിന്റെ വില ചോർന്നോ? TECH NEWS
എല്ലാ ബാങ്കുകളിലും 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. 4,999 രൂപയുടെ ടെക്നോ S2 സ്പീക്കറും ഫ്രീയായി കിട്ടും.