ടെക്നോ പോവ 5 (Tecno Pova 5), ടെക്നോ പോവ 5 പ്രോ (Tecno Pova 5 Pro) എന്നീ ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റുകളുള്ള ഫോണുകളിൽ 6,000mAh ബാറ്ററിയുമുണ്ട്. 11,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്. ടെക്നോ പോവ 5 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്. ടെക്നോ പോവ 5 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 14,999 രൂപ മുതലാണ്. ഓഗസ്റ്റ് 22 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോൺ വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഫോൺ വാങ്ങാൻ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ടെക്നോ പോവ 5 സീരീസ് ഫോണുകൾ വാങ്ങുമ്പോൾ ആളുകൾക്ക് 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും.
ടെക്നോ പോവ 5 പ്രോ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഡാർക്ക് ഇല്ല്യൂഷൻസ്, സിൽവർ ഫാന്റസി എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ടെക്നോ പോവ 5 ആംബർ ഗോൾഡ്, ഹുറിക്കൻ ബ്ലൂ, മെച്ച ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും.
ടെക്നോ പോവ 5 സീരീസ് 6.78-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേകളോടെയാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയിൽ 240Hz ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്.
ടെക്നോ പോവ 5 മുൻ തലമുറ മോഡലിനെ പോലെ മീഡിയടെക് ഹെലിയോ ജി99 എസ്ഒസിയിൽ പ്രവർത്തിക്കുന്നത്. ടെക്നോ പോവ 5 പ്രോ സ്മാർട്ട്ഫോണിൽ ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 6080 ചിപ്‌സെറ്റാണുള്ളത്.
ആൻഡ്രോയിഡ് 13 ബേസ്ഡ് ഹൈഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
ടെക്നോ പോവ 5 സീരീസിലെ ബേസ്, പ്രോ മോഡലുകളുടെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റും എഐ ലെൻസുമുണ്ട്. വാനില മോഡലിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണുള്ളത്. പോവ 5 പ്രോയിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയാണുള്ളത്.
ടെക്നോ പോവ 5 സീരീസിലെ ഫോണുകൾ 4ജി വോൾട്ടി, വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി കണക്റ്റിവിറ്റി എന്നിവയുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും ഫോണുകളിലുണ്ട്. ടെക്നോ പോവ 5 പ്രോ 5ജി കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്നു. ഫോണുകളുടെ പിൻ പാനലിൽ എൽഇഡി ലൈറ്റുകളുള്ള ഒരു ആർക്ക് ഇന്റർഫേസുണ്ട്. ഇത് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. സുരക്ഷയ്ക്കായി രണ്ട് ഫോണുകളിലും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുകളാണ് നൽകിയിട്ടുള്ളത്.
6,000mAh ബാറ്ററി പായ്ക്കുമായിട്ടാണ് ടെക്നോ പോവ 5 സ്മാർട്ട്ഫോൺ വരുന്നത്. ഈ ഫോണിൽ 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ടെക്നോ പോവ 5 പ്രോ സ്മാർട്ട്ഫോൺ 5,000mAh ബാറ്ററിയുമായി വരുന്നു. സെഗ്‌മെന്റിലെ ആദ്യത്തെ 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ കൂടിയാണ് പോവ 5 പ്രോ.