പുത്തൻ രണ്ട് 5G സ്മാർട്ട്ഫോണുകൾ ടെക്നോ ഈയിടെ വിപണിയിലെത്തിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 22 മുതൽ ഇവയുടെ വിൽപ്പന ആരംഭിക്കുകയും ചെയ്തു. മികച്ച ഫീച്ചറുകൾ നൽകുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത. ഈ ഫോണുകൾ ഓണക്കാലത്ത് ഒരു 5G ഫോണിലേക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ്. ടെക്നോ പോവ 5 സ്മാർട്ട്ഫോൺ 11,999 രൂപ വിലയിലും പോവ 5 പ്രോയുടെ പ്രാരംഭമോഡൽ 14,999 രൂപ വിലയിലും ആണ് വിൽപ്പനയ്ക്ക് എത്തിയത്. പോവ 5 പ്രോയ്ക്ക് രണ്ട് വേരിയന്റുകൾ ലഭ്യമാണ്. അതിൽ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് മോഡലാണ് 14,999 രൂപയ്ക്ക് എത്തുന്നത്. 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് അടങ്ങുന്ന പോവ 5 പ്രോയുടെ ഉയർന്ന വേരിയന്റിന് 15,999 രൂപയാണ് വില. എന്നാൽ ആമസോൺ വഴി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന ഈ ഫോണുകൾക്ക് ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാണ്.
എച്ച്‌ഡിഎഫ്‌സി ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തി ടെക്നോ പോവ 5 സീരീസ് ഫോണുകൾ വാങ്ങുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. തിരഞ്ഞെടുത്ത മറ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾക്കും ഡിസ്കൗണ്ട് 1000 രൂപ ഉണ്ട്. ഈ പ്രത്യേക ഓഫർ ഓഗസ്റ്റ് 31 വരെ ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്.
മികച്ച പ്രോസസർ, റാം, ഇന്റേണൽ സ്റ്റോറേജ് എന്നിവ 15000 രൂപ വിലയിൽ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 8 ജിബി റാം ജോഡിയാക്കി, ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ് കരുത്തിലാണ് പോവ 5 പ്രോ എത്തുന്നത്. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും.
3D-ടെക്‌സ്ചർഡ് ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഒരു ആർക്ക് ഇന്റർഫേസാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 1080×2460 പിക്സൽ റെസല്യൂഷനുമുള്ള 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. NEG സംരക്ഷണവുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് ഈ ഡ്യുവൽ സിം 5ജി ഫോണിന്റെ പ്രവർത്തനം. 50MP പ്രൈമറി ക്യാമറയും എഐ പിന്തുണയുള്ള സെക്കൻഡറി ക്യാമറയുമായിട്ടാണ് പോവ 5 പ്രോയുടെ വരവ്. സെൽഫികൾക്കായി ഫ്രണ്ടിൽ 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. അറിയിപ്പുകൾക്കും കോളുകൾക്കും സംഗീതത്തിനുമായി പിൻഭാഗത്ത് RGB ലൈറ്റ് ഗാമറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഇത് നത്തിങ് ഫോണുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതാണ്. 68W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് പോവ 5 പ്രോയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ഇതിലുണ്ട്. 14,999 രൂപ ബജറ്റിൽ ഒരു കമ്പനിയും
68 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്തിട്ടില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സീരീസിലെ മറ്റൊരു ഫോണായ പോവ 5വും മികച്ച ബാറ്ററി ശേഷിയോടെയാണ് എത്തുന്നത്. 6.78 ഇഞ്ച് ഫുൾ HD പ്ലസ് ഡിസ്‌പ്ലേ, 8MP സെൽഫി ക്യാമറ, ഹീലിയോ G99 പ്രൊസസർ, ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റം, 6000 mAh ബാറ്ററി, 45 വാട്ട്സ് അൾട്രാ ഫാസ്റ്റ് ചാർജിംഗ്, തുടങ്ങി ആകർഷകമായ ഫീച്ചറുകൾ തന്നെയാണ് 11,999 രൂപ ബജറ്റിൽ പോവ 5 എന്ന 5ജിഫോണും നൽകുന്നത്.