ടെക്നോ പോവ 4 ഫോണുകൾ ഡിസംബർ 7ന് ഇന്ത്യയിൽ

Updated on 16-Feb-2023
HIGHLIGHTS

ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യയിലൂടെയാണ് ഫോണുകൾ വിപണിയിലെത്തിക്കുന്നത്.

ടെക്‌നോ പോവ 4 ഫോണുകൾക്ക് 5nm മീഡിയടെക് ഹീലിയോ G99 പ്രൊസസറാണ് ഉള്ളത്.

ഇന്ത്യയിൽ ഡിസംബറിൽ ഫോണുകൾ വിപണിയിലെത്തും.

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നൊ(Tecno)യുടെ പുതിയ സ്മാർട്ഫോണുകൾ ഡിസംബർ ഏഴിന്  വിപണിയിലെത്തുമെന്നാണ് സൂചന. ആമസോൺ ഇന്ത്യ(Amazon India)യിലൂടെയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.

ടെക്‌നോ പോവ 4; സവിശേഷതകൾ

ടെക്‌നോ പോവ 4 (Tecno Pova 4) ഫോണുകൾക്ക് 5nm മീഡിയടെക് ഹീലിയോ G99 പ്രൊസസറാണ് ഉള്ളത്. പാന്തർ ഗെയിം എഞ്ചിൻ 2.0യും, ഹൈപ്പർ എഞ്ചിൻ 2.0 ലൈറ്റും ഈ ഫോണുകൾ സപ്പോർട്ട് ചെയ്യും. ഫോണുകൾക്ക് 18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ  6,000mAh ബാറ്ററിയാണ് ഫോണുകൾക്ക് ഉള്ളത്. ഫോണിന് 10 മിനിറ്റ് ചാർജ് ചെയ്‌താൽ 10 മണിക്കൂറുകൾ ടോക്ക് ടൈം ലഭിക്കും. 8 ജിബി റാമും, 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഫോണിൽ
ഉണ്ടെന്നു പ്രതീക്ഷിക്കുന്നത്.

8 മെഗാപിക്സൽ സെൽഫി ക്യാമറ ഫോണിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ടെക്നൊയുടെ  ഫ്ലാഗ്ഷിപ്പ് സീരീസായ ടെക്നോ ഫാന്റം എക്സ് 2 ഉടൻ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഡിസംബർ 7 ന് ദുബായിൽ നടക്കുന്ന ആഗോളതലത്തിലുള്ള ലോഞ്ച് ഇവന്റിൽ വെച്ച് ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2021 ൽ അവതരിപ്പിച്ച ടെക്നോ ഫാന്റം എക്സ് സീരീസിന്റെ പിന്ഗാമികളായി അവതരിപ്പിക്കുന്ന ഫോണുകളാണ് ടെക്നോ ഫാന്റം എക്സ്2 സീരീസ്. മീഡിയടെക് ഡൈമൻസിറ്റി 900 പ്രൊസസ്സറാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം. ടെക്നോ പോവ 4 സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന വില 17,990 ആണ്.

ഈ സീരീസിൽ ആകെ രണ്ട് ഫോണുകളാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീരീസിലെ ബേസ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 എന്നും ടോപ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 പ്രൊ എന്നുമാണ്, രണ്ട് ഫോണുകളും 5ജി കണക്റ്റിവിറ്റി ഉണ്ടായിരിക്കും . ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 45 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,040 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.ടെക്നോ പോവ 4നോടൊപ്പം  ടെക്നോ പൊവ 4 പ്രോയും എത്തുമോ എന്ന് തീരുമാനമായില്ല. 

Connect On :