6499 രൂപയ്ക്ക് ഒരു സ്മാർട്ഫോൺ, Tecno POP 9 ഇന്ത്യയിലെത്തി. 6.67-ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയുള്ള ഫോണാണ് അവതരിപ്പിച്ചത്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ടെക്‌നോയുടെ പുതിയ ഫോൺ 4ജി സപ്പോർട്ട് കണക്റ്റിവിറ്റിയുള്ളതാണ്.
Tecno Pop 9 5G പതിപ്പ് അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് 4ജി വേർഷനും ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണിത്. 1TB വരെ സ്റ്റോറേജ് ഈ 4ജി സ്മാർട്ഫോണിലുണ്ട്.
6.67 വലിപ്പമുള്ള ഡിസ്പ്ലേയ്ക്ക് സുഗമമായ 90Hz റിഫ്രഷ് റേറ്റുണ്ട്. DTS ശബ്‌ദമുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിനുണ്ട്. ഇതിലെ പ്രോസസർ സവിശേഷതയാണ്. ഇന്ത്യയിലെ ആദ്യത്തെ മീഡിയാടെക് G50 പ്രോസസറാണ് ഫോണിലുള്ളത്. ഇത് 6GB റാമുമായി ജോടിയാക്കിയിരിക്കുന്നു.
64GB ഇന്റേണൽ സ്റ്റോറേജും, 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്. മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാം. അതിനാൽ നിങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകളെല്ലാം സ്റ്റോർ ചെയ്യാനാകും. ഇതിന് IP54 റേറ്റിങ്ങുണ്ട്. മൂന്ന് വർഷത്തെ ലാഗ്-ഫ്രീ പെർഫോമൻസ് കമ്പനി ഉറപ്പ് നൽകുന്നു.
HiOS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഗോ എഡിഷനാണ് ഫോണിലുള്ളത്. ഫോണിന് പിന്നിൽ ഡ്യുവൽ എൽഇഡി ഫ്ലാഷ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഇതിലെ പ്രൈമറി ക്യാമറ 13MP ആണ്. മുൻവശത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷുള്ള 8MP സെൻസറുമുണ്ട്.
ഫോണിൽ 15W ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു. ഡ്യുവൽ സിം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സ്മാർട്ഫോണിലുണ്ട്. ഐആർ സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. ഡിടിഎസ്, 5G, വൈഫൈ 802.11 ഓപ്ഷനുകൾ നൽകിയിരിക്കുന്നു. ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ അധിക ഫീച്ചറുകളും ഉൾപ്പെടുന്നു.
ഫോണിന് ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനാണുള്ളത്. 3GB+64GB സ്റ്റോറേജുമുള്ള ടെക്നോ പോപ് 9 ഫോണിന് 6699 രൂപയാകും. ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് വികസിപ്പിക്കാനാകും. ഇതിന് ബാങ്ക് ഓഫറിലൂടെ 200 രൂപയുടെ കിഴിവുണ്ട്.
Also Read: Vivo Y300 5G Launched: തട്ടകത്തിൽ ഷാറൂഖിന്റെ മകൾ! 16GB, Snapdragon പ്രോസസർ ഫോൺ 21999 രൂപയ്ക്ക്
ഇങ്ങനെ 6499 രൂപയ്ക്ക് ടെക്നോ പോപ് 9 കിട്ടും. ഗ്ലിറ്ററി വൈറ്റ്, ലൈം ഗ്രീൻ, സ്റ്റാർട്രെയിൽ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണുള്ളത്. നവംബർ 26 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. ആമസോൺ വഴി വിൽപ്പനയുണ്ടാകും.