ടെക്‌നോ ഫാന്റം എക്സ്2 5G ഇന്ത്യൻ വിപണിയിൽ ഇതാ

ടെക്‌നോ ഫാന്റം എക്സ്2 5G  ഇന്ത്യൻ വിപണിയിൽ ഇതാ
HIGHLIGHTS

ടെക്നോ ഫാന്റം എക്സ്2 5ജിയിൽ മീഡിയടെക് ചിപ്പ്സെറ്റാണുള്ളത്

മൂന്ന് ക്യാമറകളാണ് ടെക്നോ ഫാന്റം എക്സ്2 5ജിയിലുള്ളത്

ജനുവരി 9ന് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഈ വർഷത്തെ ആദ്യത്തെ സ്മാർട്ട്ഫോണായി ടെക്‌നോ ഫാന്റം എക്സ്2 5G (Tecno Phantom X2 5G)വിപണിയിലെത്തി. കഴിഞ്ഞ മാസം കമ്പനി ദുബായിൽ അവതരിപ്പിച്ച  സ്മാർട്ട്‌ഫോണാണിത്. മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റിന്റെ കരുത്തുമായിട്ടാണ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ടെക്‌നോ സ്മാർട്ട്‌ഫോണിൽ AMOLED ഡിസ്‌പ്ലേയാണുള്ളത്. 64MP പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.

ടെക്‌നോ ഫാന്റം എക്സ്2 5G (Tecno Phantom X2 5G) വിലയും ലഭ്യതയും

ടെക്‌നോ ഫാന്റം എക്സ്2 5G(Tecno Phantom X2 5G) സ്മാർട്ട്ഫോണിന്റെ വില 39,999 രൂപയാണ്. 8GB RAM 256GB  സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. ഫോണിന്റെ മറ്റ് വേരിയന്റുകൾ ഇന്ത്യയിലെത്തിയിട്ടില്ല. സ്റ്റാർഡസ്റ്റ് ഗ്രേ, മൂൺലൈറ്റ് സിൽവർ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭിക്കും. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ടെക്‌നോ ഫാന്റം എക്സ്2 5G(Tecno Phantom X2 5G) യുടെ വിൽപ്പന നടക്കുന്നത്. ജനുവരി 9ന് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.

ടെക്‌നോ ഫാന്റം എക്സ്2 5ജി(Tecno Phantom X2 5G)യുടെ സവിശേഷതകൾ

ടെക്‌നോയുടെ ഫ്ലാഗ്ഷിപ് ഫോണായ ടെക്നോ ഫാന്റം എക്സ് 2(Tecno Phantom X2 5G) ൽ 6.5mm ഫോക്കൽ ലെങ്ത് ഉള്ള പോര്‍ട്രെയ്റ്റ് ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ ഹൈബ്രിഡ് സൂം എന്ന് പറയുന്നു. കോംപാക്ട് സൂം ക്യാമറകളിലെ പോലെ ലെന്‍സ് പുറത്തേക്ക് വരുന്നു. ഫോട്ടോ പകര്‍ത്തിയ ശേഷം  പഴയതു പോലെയാകും. ഇതാണ് പോര്‍ട്രെയ്റ്റ് ക്യാമറയുടെ സവിശേഷത. 

സാംസങ് നിര്‍മിച്ച ISOCELL JN1 സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്.  റെസലൂഷന്‍ 50MPയുള്ള ഫോട്ടോകള്‍ പകര്‍ത്താം. മീഡിയടെക് ഡൈമൻസിറ്റി 9000 ( Mediatek Dimensity 9000) ചിപ്‌സെറ്റ് നൽകുന്ന Tecno Phantom X2(Tecno Phantom X2 ) സീരീസ് സ്മാർട്ഫോൺ മറ്റൊരു നാഴികക്കല്ലാണ്. 

ടെക്നോ ഫാന്റം എക്സ് 2 (Tecno Phantom X2) ഉപഭോക്താക്കൾക്ക് ഒരു മികച്ച ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ് സ്‌മാർട്ട്‌ഫോണായി മാറ്റാൻ മീഡിയടെക് ഡൈമൻസിറ്റി 9000-ന് പ്രോസെസ്സറിന് കഴിയും. 120HZ റിഫ്രഷ് റേറ്റ്, 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ, 360HZ ടച്ച് സാംപിൾ റേറ്റ് എന്നിവയുള്ള 6.8  ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ടെക്നോ ഫാന്റം എക്സ്2 (Tecno Phantom X2 )വിന്റെ പ്രത്യേകത. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ് എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 
64-മെഗാപിക്സൽ പ്രൈമറി ക്യാമറ, 13-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തെ 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ പിൻ ക്യാമറ സജ്ജീകരണമാണ് ഫാന്റം എക്സ്2ലുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടെക്നോ തങ്ങളുടെ ജനപ്രിയ ഡിവൈസായ പോവ 3 സ്മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില കുറച്ചിരുന്നു. 2000 രൂപയുടെ വിലക്കുറവാണ് ഈ സ്മാർട്ട്ഫോണിന് ലഭിച്ചിരിക്കുന്നത്. ഫോണിന്റെ 4 ജിബി + 64 ജിബി വേരിയന്റിന് 11,999 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 9,999 രൂപയ്ക്ക് ലഭ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo