TECNO Mobile: 108MP ക്യാമറ, 5000mAh ബാറ്ററി ഫോണുമായി ലോ ബജറ്റിൽ New 5G ഫോൺ

TECNO Mobile: 108MP ക്യാമറ, 5000mAh ബാറ്ററി ഫോണുമായി ലോ ബജറ്റിൽ New 5G ഫോൺ
HIGHLIGHTS

TECNO Mobile പുതുതായി ലോ ബജറ്റ് ഫോൺ പുറത്തിറക്കി

ഫോൺ ലോ ബജറ്റിൽ വരുന്നതാണെങ്കിലും ക്യാമറയും ബാറ്ററിയും ഗംഭീരമാണ്

ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഇതിലുണ്ട്

TECNO Mobile പുതുതായി ലോ ബജറ്റ് ഫോൺ പുറത്തിറക്കി. 13,999 രൂപയ്ക്ക് TECNO POVA 6 NEO 5G അവതരിപ്പിച്ചു. POVA സീരീസിലെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണാണിത്.

120Hz ഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഇതിലുള്ളത്. ഇന്ററാക്ടീവ് ഡൈനാമിക് പോർട്ടും AIGC പോർട്രെയിറ്റ് പോലുള്ള എഐ ഫീച്ചറുകളുമുണ്ട്. ഇതിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ്.

പുതിയ TECNO Mobile ലോഞ്ച്

tecno mobile launched tecno pova 6 neo 5g

ഫോൺ ലോ ബജറ്റിൽ വരുന്നതാണെങ്കിലും ക്യാമറയും ബാറ്ററിയും ഗംഭീരമാണ്. വിലയ്ക്ക് അനുസരിച്ചുള്ള ഫോട്ടോഗ്രാഫി, പവർ എക്സ്പീരിയൻസ് ലഭിക്കുന്നതാണ്. കാരണം ഇതിലുള്ളത് AI സപ്പോർട്ടുള്ള 108MP ക്യാമറയാണ്.

ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഇതിലുണ്ട്. Teno Pova 6 Neo 5G ഫീച്ചറുകളും വിലയും അറിയാം.

TECNO POVA 6 NEO 5G സ്പെസിഫിക്കേഷൻ

6.67-ഇഞ്ച് വലിപ്പമാണ് ടെക്നോ പോവ 6 നിയോ ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 1600 x 720 പിക്സൽ റെസല്യൂഷനുണ്ട്. HD+ LCD സ്ക്രീനും 120Hz റിഫ്രെഷ് റേറ്റും ഇതിനുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസറാണ് ഇതിലുള്ളത്. HiOS 14.5 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു. പൊടിയും സ്പ്ലാഷ് പ്രതിരോധിക്കുന്നതിനാൽ IP54 റേറ്റിങ് ലഭിക്കുന്നു.

ഫോണിലെ റിയർ ക്യാമറയിലെ പ്രൈമറി സെൻസർ 108MP ആണ്. ഇതിന് എഫ്/1.89 അപ്പേർച്ചറുണ്ട്. എഐ ലെൻസ്, ഡ്യുവൽ എൽഇഡി ഫ്ലാഷ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. ടെക്നോ പോവ 6 നിയോയിൽ 8MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സെൽഫി, വീഡിയോ കോളുകൾക്ക് ഉപയോഗിക്കാവുന്ന ഈ ക്യാമറയ്ക്ക് f/2.0 അപ്പേർച്ചറുണ്ട്.

ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ്. ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC ഫീച്ചറുകൾ ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയ്ക്കുന്ന ഫോണാണ് ടെക്നോ അവതരിപ്പിച്ചത്. ഈ പോവ സീരീസ് ഫോണിൽ 5000mAh ബാറ്ററിയും നൽകിയിരിക്കുന്നു.

tecno mobile launched tecno pova 6 neo 5g

വിലയും ലോഞ്ച് ഓഫറും

6GB+128GB, 8GB+256GB സ്റ്റോറേജ് വേരിയന്റാണ് ഫോണിനുള്ളത്. ടെക്നോ പോവയുടെ ബേസിക് വേരിയന്റിന് 13,999 രൂപയാണ്. 8GB + 256GB മോഡലിന് 14,999 രൂപയുമാകും. സെപ്റ്റംബർ 14 മുതൽ ഫോൺ വിൽപ്പന ആരംഭിക്കുന്നു.

സ്കൈ, മിഡ്നൈറ്റ് ഷാഡോ, ഒറോറ ക്ലൗഡ് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ആമസോണിലൂടെ ഫോൺ ലഭ്യമായിരിക്കും. 1000 രൂപ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഇതിന് ലഭിക്കും.

Read More: മാസാകാൻ Turbo ബജറ്റ് ഫോൺ! Realme Narzo സീരീസിലെ New Launch ഫോൺ 14,999 രൂപ മുതൽ…

27 OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഇതിൽ നിന്ന് ലഭിക്കും. സോണിലിവ്, സീ5, Lionsgate Play, Fancode എന്നിവയാണ് ഇതിലുള്ളത്. 6,271 രൂപ വിലയുള്ള വാർഷിക ഒടിപിപ്ലേ സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo